ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍.കമ്ബനി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.എന്നാല്‍ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനം മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ വാങ്ങുന്നതിനായി ക്ഷണിച്ച ടെണ്ടറില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ടാറ്റക്ക്,വന്‍ കടബാധ്യതയില്‍ നീങ്ങികൊണ്ടിരുന്ന എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
എയര്‍ ഇന്ത്യ വാങ്ങാന്‍ സന്നദ്ധത അറിയിച്ചു വന്ന സ്‌പൈസ് ജെറ്റ്, ടാറ്റ ഗ്രൂപ്പുകളില്‍, സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ 3000 കോടി രൂപ അധികം തുകക്ക് ടാറ്റ ടെണ്ടര്‍ സ്വന്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
1953ല്‍ വിമാനക്കമ്ബനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആര്‍.ഡി ടാറ്റ തന്നെയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍.കടക്കെണിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.