Home Featured പ്രണയപ്പക: യുവാവിന്റെ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പ്രണയപ്പക: യുവാവിന്റെ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

by കൊസ്‌തേപ്പ്

ഹൈദരാബാദ്: പ്രണയബന്ധത്തില്‍ നിന്ന് പങ്കാളി പിന്തിരിഞ്ഞതില്‍ രോഷാകുലനായ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കുത്തിക്കൊന്നു. ശോഭ (45) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ വൈഭവി(19) നും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിശല മിയപൂരിലാണ് സംഭവം.

ഗുണ്ടൂര്‍ സ്വദേശികളാണ് പ്രതിയായ സന്ദീപും വൈഭവിയും. അയല്‍വാസികളായ ഇരുവരും പ്രണയത്തിലായിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ബന്ധത്തില്‍ പിന്തിരിപ്പിച്ചു. എന്നാല്‍ അത് അംഗീകരിക്കാന്‍ സന്ദീപ് തയാറാകാതെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയും അടുത്ത ബന്ധുവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ സന്ദീപ് ഹൈദരാബാദിലെത്തി നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി തര്‍ക്കരത്തിലേര്‍പ്പെടുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇത് കണ്ട പെണ്‍കുട്ടിയുടെ അമ്മക്ക്, മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റു. പെണ്‍കുട്ടിക്കും കഴുത്തിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തിയ ശേഷം പ്രതിയായ സന്ദീപും കഴുത്ത് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശോഭ ചികിത്സക്കിടെ മരിച്ചു. പെണ്‍കുട്ടിയും യുവാവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവില്‍

ഇന്ദോര്‍: ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ സിനിമക്കെതിരായ തെരുവില്‍ പ്രതിഷേധം . സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

മധ്യപ്രദേശിലെ ഇന്ദോറില്‍ പ്രതിഷേധക്കാനെത്തിയവര്‍ ഷാരൂഖിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

നേരത്തെ മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിയായ നരോട്ടം മിശ്ര ഗാനത്തിലെ സീനുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. കാവി നിറമുള്ള ബിക്കിനി ഗാനത്തില്‍ ബോളിവുഡ് നായിക ദീപിക പദുക്കോണ്‍ ഉപയോഗിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സിനിമ മധ്യപ്രദേശില്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാരുഖാനെതിരെ പ്രതിഷേധിക്കാന്‍ വീര്‍ ശിവാജി ഗ്രൂപ്പാണ് തെരുവിലിറങ്ങിയത്. സിനിമ നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സിനിമയിലെ ഒരു ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ ആരോപണം. അടുത്ത ജനുവരിയിലാണ് പത്താന്‍ തിയറ്ററുകളിലെത്തുക.

You may also like

error: Content is protected !!
Join Our WhatsApp Group