Home Featured കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്,പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്,പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി

by കൊസ്‌തേപ്പ്

തിരുവനന്തപുരം:.കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്.കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി .വി.  നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് .ഗ്രാമ – നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്മെൻ്റ് രീതി എന്നിവ പഠിക്കും .റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും.

കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു

 ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി.

കെഎസ്ആര്‍ടിസി:’സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും

റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും.സോണൽ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും.മെക്കാനിക്കൽ വർക്ക്ഷോപ്പുകളിൽ പുതുക്കിയ വർക്ക് നോം ഘട്ടം ഘട്ടമായി നടപ്പിലാക്കും.കെഎസ്ആർടിസിയെ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യൂണിയൻ പ്രതിനിധികൾ പ്രശംസിച്ചു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച പരിഹാര നിർദ്ദേശങ്ങളെയും അവർ സ്വാഗതം ചെയ്തു.അതേ സമയം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group