ബംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്ബരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു.പരമ്ബര വിജയി ആരെന്നറിയാനുള്ള നിര്‍ണായക മത്സരമാണ് ഉപേക്ഷിച്ചത്. ഇതോടെ രണ്ട് വീതം മത്സരങ്ങളില്‍ വിജയിച്ച ഇരു ടീമുകളും സമനില പങ്കിട്ടു. കനത്ത മഴയെ തുടര്‍ന്ന് 7.50നാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ദക്ഷിണാഫ്രിക ബൗളിംഗ് തിരഞ്ഞെടുത്തു. മഴയെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു.
ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്ത് നില്‍ക്കെയാണ് വീണ്ടും മഴ എത്തിയത്. ഇതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ബംഗളൂരുവില്‍ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ ടെംബ ബാവുമ കളിക്കാത്തതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇവിടെ വന്‍ തിരിച്ചടിയാണ് നേരിട്ടത്. പകരം കേശവ് മഹാരാജാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ ഇത്തവണയും അവരുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, അതായത്, ഉമ്രാന്‍ മാലിക്-അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ കളിക്കാര്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കണം എന്നര്‍ഥം.
ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, അവേഷ് ഖാന്‍.
ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, റെസ ഹെന്‍ഡ്രിക്സ്, റോസി ഡസ്സെന്‍, ഡേവിഡ് മില്ലര്‍, ഹെന്‍റിക് ക്ലാസന്‍, ടി. സ്റ്റബ്സ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ലുങ്കി എന്‍ഗിഡി, എന്‍റിക് നോര്‍ഷ്യ.