ബെംഗളൂരു • 20 സർക്കാർ സ്കൂളുകളിലെ 100 വിദ്യാർഥികൾ ചേർന്നു രൂപകൽപന ചെയ്യുന്ന ഉപഗ്രഹത്തിന് അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പേരു നൽകുമെന്ന്ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വഥ് നാ രായൺ അറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിക്ഷേപിക്കുന്ന 75 ഉപഗ്രഹങ്ങളിൽ ഒന്നാണിത്. സെപ്റ്റംബറിലാണു വിക്ഷേപണം. മല്ലേശ്വരത്തെ പിയു കോളജാണു ഗ്രൗണ്ട് സ്റ്റേഷനായി പ്രവർത്തിക്കുക. ഒന്നര കിലോ ഭാരമുള്ള ഉപഗ്രഹം ഡിസൈൻ ചെയ്യുന്നതിനുള്ള ക്ലാസുകൾ അടുത്തമാസം 22ന് ആരംഭിക്കും. 1.90 കോടിയാണു പദ്ധതിച്ചെലവ്, ഔട്ടർ റിങ് റോഡിന്റെ ഒരു ഭാഗത്തിനും നേരത്തേ പുനീതിന്റെ പേരു നൽകിയിരുന്നു.
കർണാടക: ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലു തേച്ചു; യുവതി മരിച്ചു