Home Featured ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഈ ഞായറാഴ്ച നടക്കും

ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഈ ഞായറാഴ്ച നടക്കും

by കൊസ്‌തേപ്പ്

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഈ ഞായറാഴ്ച ഫെബ്രുവരി 27 ന് രാവിലെ 7 മാണി മുതൽ ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.

ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ, മാന് ഓഫ് ദി മാച്ച്, മാന് ഓഫ് ദി സീരീസ് എന്നീ വിഭാഗങ്ങളിലും ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.

2019 മാർച്ച് മാസം ബെംഗളുരുവിലെ എം.എൽ.എയും മുൻ കർണാടക ആഭ്യന്തര മന്ത്രിയുമായ ശ്രി രാമലിംഗ റെഡ്‌ഡിയാണ് ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ്ബിന്റെ ഉത്‌ഘാടനം നിർവഹിച്ചത്. തുടർന്ന് ബെംഗളൂരു മലയാളികൾ മാത്രം ഉൾപ്പെട്ട ഒട്ടനവധി ടീമുകൾ അണിചേർന്ന ക്രിക്കറ്റ് മാച്ച്, ഫുട്ബോൾ മാച്ച്, ബാഡ്മിന്റൻ ടൂർണമെന്റ് എന്നിവ ഈ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചു.

കോവിഡ് മഹാമാരി സമൂഹത്തിലാകെ പടർന്നു പന്തലിച്ചപ്പോൾ അത് കായിക മേഖലയും നല്ല രീതിയിൽ തന്നെ ബാധിച്ചിരുന്നു. ആയതിനാൽ ബി.എം.എസ്.സി നിരവധി ഗെയിംസുകൾ ഓൺലൈനിൽ സംഘടിപ്പിച്ചു. നീണ്ട 20 മാസങ്ങൾക്കു ശേഷം ബെംഗളൂരു മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചു വീണ്ടുമൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുകയാണ് ബെംഗളൂരു മലയാളി സ്പോർട്സ് ക്ലബ്.

You may also like

error: Content is protected !!
Join Our WhatsApp Group