ബെംഗളൂരു : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് യാത്ര തുടങ്ങുന്നതിന് മുൻപേ തന്നെ ഉറപ്പാക്കണമെന്ന് റെയിൽവേയോട് കർണാടക സർക്കാർ കർശനമായി ആവശ്യപ്പെട്ടു.
വിമാനത്തിൽ യാത്ര ചെയ്യുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന രീതിയിൽ റെയിൽവേയോടും മാതൃക പിൻതുടരാനാണ് സർക്കാർ നിർദ്ദേശം.റെയിൽവേ അധികൃതരോട് ചീഫ് സെക്രട്ടറി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
ബെംഗളൂരുവിലെ പ്രധാന സറ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ നിലവിൽ കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.