ബെംഗളൂരു: കര്‍ണാടക ബിജെപി നേതാവായ കെ എസ് ഈശ്വരപ്പയുടെ കാവിക്കൊടി പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കണമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാര്‍ സഭയില്‍ നിന്നു പുറത്തു പോയില്ല. രാത്രി സഭയുടെ അകത്തു തുണി വിരിച്ച് നിലത്ത് കിടന്നുറങ്ങി അംഗങ്ങള്‍.
കാവി പതാക ദേശീയ പതാകയായി മാറുമെന്നാണ് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയുടെ പ്രസ്താവന. ചെങ്കോട്ടയിലല്‍ കാവി പതകാ ഉയര്‍ത്താന്‍ സാധിക്കുമോ എന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിനു ഇപ്പോഴല്ല ഭാവിയില്‍ എന്നു കെ എസ് ഈശ്വരപ്പ മറുപടി നല്‍കിയത്.
പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബിജെപി നേതാക്കള്‍ ദേശീയ പതകായെ അപമാനിക്കാനുളള തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സീതാ രാമയ്യയും പറഞ്ഞു. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നാണ് എന്തായാലും താന്‍ രാജിവെയ്ക്കില്ലെന്നും ഈശ്വരപ്പ പറഞ്ഞു.