Home Featured സ്ത്രീകളുടെ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

സ്ത്രീകളുടെ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

by കൊസ്‌തേപ്പ്

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ സ്ത്രീ പുരുഷ വിവാഹം പ്രായം ഏകീകരിക്കപ്പെടും. പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്.

2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു. വിവാഹപ്രായം 22 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്.ഭേദഗതി ചർച്ചയോടെ തന്നെയായിരിക്കും പാർലമെന്റിൽ അവതരിപ്പിക്കുക. അതേ സമയം എന്നാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുക എന്നതിൽ തീരുമാനമായില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group