
ബെംഗളുരു • ചില മന്ത്രിമാർ ഉൾ പ്പെടെ ഏതാനും ബിജെപി എം എൽഎമാർ കോൺഗ്രസിൽ ചേരുമെന്ന പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും പ്രസ്താവന ശരിവച്ച് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ ിയൽ രംഗത്ത്.
2019ൽ യെഡിയൂരപ്പയെ മുഖ്യ മന്ത്രിയാക്കാൻ കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച 17 കോൺഗ്രസ് ദൾ എംഎൽഎമാരിൽ 11 പേർ നിലവിൽ മന്ത്രിമാരാണ്. ഇവരിൽ ചിലർ കോൺഗ്രസിലേക്കു തിരിച്ചുപോകുമെന്നാണ് പ്രചാരണം. ഇതു തടയാൻ കൂടുതൽ പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മന്ത്രിയാകാൻ സമ്മർദം ചെലുത്തുന്നവരിൽ യത്നലുമുണ്ട്.
എന്നാൽ ആരും ബിജെപി വിടില്ലെന്നും മന്ത്രിമാർ ഒറ്റക്കെട്ടായി ജനക്ഷേമത്തിൽ വ്യാപൃതരാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. അതേസമയം, അടുത്ത തിരഞ്ഞടുപ്പു മുന്നിൽ കണ്ട് കോൺഗ്രസിൽ നിന്നു കുറഞ്ഞത് 16 എംഎൽഎമാരെങ്കിലും ബിജെപിയിൽ ചേരാൻ തന്നെ സമീപിച്ചെന്നാണ് ബിജെപി എംഎൽഎ രമേഷ് ജാർക്കിഹോളി അവകാശപ്പെട്ടു.