ബെംഗളുരു • ബിബിഎംപി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തിരുത്തലുകൾ വരുത്തുന്നതിന് ഡിസംബർ 8 വരെ സമയം അനുവദിച്ചു. അന്തിമ പട്ടിക ജനുവരിയിൽ പ്രസിദ്ധീക രിക്കും. ഞായറാഴ്ചകളിൽ ബി ബിഎംപി സോണൽ ഓഫിസുകളിൽ നേരിട്ടെത്തിയും ഓൺലൈ നിലൂടെയും തിരുത്തലുകൾ നൽകാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഹെൽപ്ലൈൻ ആപ് voterportal.eci.gov.in എന്ന വെബ്സൈറ്റിലൂടെയും തിരുത്തലുകൾ നൽകാം.