Home Featured തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം

by മൈത്രേയൻ

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സൂപ്പര്‍ താരം വിജയിയുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം. രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല. മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദാണ് സംഘടനയുടെ നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കൂട്ടായ്മയുടെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ സെക്രട്ടറിമാര്‍ വിശദീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ചെന്നൈയില്‍ മാത്രം തിരിച്ചറിയല്‍ രേഖ പ്രകാരം 1.5 ലക്ഷം അംഗങ്ങളാണ് വിജയ് മക്കള്‍ ഇയക്കത്തിനുള്ളത്. തമിഴ്നാട്ടില്‍ ആകെ 15 ലക്ഷം പേരുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 129 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വിജയ് ആരാധക കൂട്ടായ്മ പിന്തുണച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group