കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല് വഴുതിവീണ് സൂപ്പര്‍വൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെക്രഷറില് സൂപ്പര്‍വൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി (34) ആണ് മരിച്ചത്. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്ബോള്‍ കാല് വഴുതി താഴേക്ക് പതിച്ചതാണ് അപകടം.
പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി. സംസ്കാര ചടങ്ങുകള്‍ നടന്നു.
36.5 ഡിഗ്രി സെൽഷ്യസിൽ, ഈ വർഷത്തെ ബെംഗളൂരുവിലെ ഏറ്റവും ചൂടേറിയ ദിവസം ഇന്നലെ
ബെംഗളൂരു: ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനാണ് നഗരം ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. വേനലിന്റെ കൊടുമുടിയെ അടയാളപ്പെടുത്തി, 36.5 ഡിഗ്രി സെൽഷ്യസുമായി ബെംഗളൂരു പുതിയ റെക്കോർഡ് സ്ഥാപിച്ചു.ഐഎംഡി ബെംഗളൂരുവിലെ ശാസ്ത്രജ്ഞൻ എ പ്രസാദ് പറഞ്ഞു: “2023 ലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ചൊവ്വാഴ്ച.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 2022 ഏപ്രിൽ 30 നാണ് ബെംഗളൂരുവിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, മെർക്കുറി 36.8 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇത്തവണ, പ്രതീക്ഷിച്ച തീയതിക്ക് മുമ്പേ നഗരം മുമ്പത്തെ റെക്കോർഡ് ഭേധിച്ചു.2016 ഏപ്രിലിൽ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില, ഈ മാസം 25 ന് 39.2 ഡിഗ്രി സെൽഷ്യസിലെത്തിയതാണ്. എന്നിരുന്നാലും, ഈ വാരാന്ത്യത്തോടെ ബംഗളൂരു നഗരത്തിന് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.