കൂത്തുപറമ്ബ് :എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി.ചൊക്ലി ഒളവിലം സ്വദേശി ജാസിമിനെ (33) യാണ് കൂത്തുപറമ്ബ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് .
പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി.ബംഗ്ലരുവില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്ബ് എക്സൈസ് ഓഫീസില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം എംഡിഎംഎ കൈവശം വെച്ച കേസ്സുമുണ്ട്. നിരവധി തവണ ഇയാള്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്.മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണ് വലയിലായത് . അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ സന്തോഷ്, , പ്രിവന്റീവ് ഓഫീസര്‍ അശോകന്‍ കല്ലോറാന്‍ ,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍ പി ,, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റോഷിത്ത് പി , ബിജേഷ് എം , ബിനീഷ് എ എം ., എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ ജലീഷ് പി , പ്രസന്ന എം.കെ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
എം ഡി എം എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ 10 – 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പശുവിനെ കെട്ടിപ്പിടിച്ചാല്‍ ഭ്രാന്ത് വരെ മാറും, വിദേശത്ത് ആളുകള്‍ കാശ് കൊടുത്ത് വരിനില്‍ക്കുന്നു: യുവമോര്‍ച്ച നേതാവ്
കോഴിക്കോട്: പശുവിനെ കെട്ടിപ്പിടിച്ചാല്‍ മാനസിക സംഘര്‍ഷം കുറയുമെന്ന് യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍.പശുവിനെ കെട്ടിപ്പിടിക്കുകയും പശുവിന്റെ സാമീപ്യമുണ്ടാവുകയും ചെയ്താല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മാറുമെന്ന് പഠനങ്ങളുണ്ടെന്നും ലോകപ്രശസ്തമായ നിരവധി മെഡിക്കല്‍ മാഗസിനുകള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ‘ജനം ടി.വി’ ചര്‍ച്ചയില്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു.അനിമല്‍ അസിസ്റ്റന്റ് തെറാപ്പി എന്നൊരു ചികിത്സാരീതി തന്നെ ലോകത്തുണ്ട്.
‘പപ്‌മെഡിന്‍’ എന്ന മെഡിക്കല്‍ മാഗസിന്‍ 2011ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അനിമല്‍ അസിസ്റ്റന്റ് തെറാപ്പിക്ക് ഏറ്റവും യോജിച്ച മൃഗം പശുവാണെന്ന് പറയുന്നുണ്ട്.പശുവുമായി ഇടപഴകുകയും അതിനെ കെട്ടിപ്പിടിക്കുകയും ചെയ്യുമ്ബോള്‍ തലച്ചോറില്‍ ഹാപ്പിനെസ് ഹോര്‍മോണായ ഓക്‌സിഡോസിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. ഓട്ടിസം, ഡിപ്രഷന്‍ തുടങ്ങി സ്‌ക്രീസോഫ്രീനിയ പോലുള്ള മാരക രോഗങ്ങള്‍ക്ക് പോലും ‘കൗ ഹഗ്’ ഗുണകരമാണെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.ഇന്ത്യയില്‍ പശുവുമായുള്ള സമ്ബര്‍ക്കത്തിലൂടെ കിട്ടുന്ന ആരോഗ്യഗുണങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ വിദേശ രാജ്യങ്ങളും ഇത് ഏറ്റെടുക്കുന്നുണ്ട്.
അവിടെ നൂറും ഇരുനൂറും ഡോളര്‍ കൊടുത്താണ് ആളുകള്‍ പശുവിനെ കെട്ടിപ്പിടിക്കുന്നത്. നെതര്‍ലന്റ്‌സില്‍ പോയി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിച്ചത്. ഖജനാവില്‍ പണമില്ലാതിരുന്നിട്ടും അരക്കോടി രൂപ മുടക്കി തൊഴുത്തില്‍ പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാനുള്ള സൗകര്യം വരെ ഒരുക്കി. ഡച്ച് മാതൃക കണ്ടാണ് ഇത് നടപ്പാക്കുന്നതെന്നും പ്രശാന്ത് ശിവന്‍ ചൂണ്ടിക്കാട്ടി.വാലന്റൈന്‍സ് ഡേയില്‍ എല്ലാവരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞിട്ടില്ല.
താത്പര്യമുള്ളവര്‍ മാത്രം പശുവിനെ കെട്ടിപ്പിടിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് ആരെ വേണമെങ്കിലും കെട്ടിപ്പിടിക്കാം. ബി.ബി.സി വരെ കൗ ഹഗിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ബി.സി ഡോക്യുമെന്ററി പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ എന്തുകൊണ്ടാണ് കൗ ഹഗിനെ കുറിച്ചുള്ള പഠനം വിസ്മരിക്കുന്നതെന്നും പ്രശാന്ത് ശിവന്‍ ചോദിച്ചു.