കോഴിക്കോട്: കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി തള്ളി ജില്ല കോടതി. വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരുന്നു. എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ റിഷബ് ഷെട്ടി അറിയിച്ചിരുന്നു.
ഗാനത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് ആസ്വദിക്കാൻ ജിയോ സിനിമയെ കൂടാതെ വേറെയും വഴിയുണ്ട്!
ലോകകപ്പ് ആവേശമാക്കിയിരിക്കുകയാണ് നാടെങ്ങും. കളി കാണാൻ കൂടുതൽ പേരും ജിയോ സിനിമയെ ആണ് ആശ്രയിക്കുന്നത്. സ്‌പോർട്‌സ് 18 അല്ലെങ്കിൽ സ്‌പോർട്‌സ് 18 എച്ച്‌ഡി സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടില്ലെങ്കിലും, ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ സിനിമയെ കൂടാതെ ഇനിയും മാർഗങ്ങളുണ്ട്.
മൈ വിഐ ആപ്പ് ,വിഐ മൂവിസ് ,ടിവിയും ടാറ്റാ പ്ലേയും ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഖത്തറിൽ നടക്കുന്ന ലോക കപ്പിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പങ്കാളിയാണ് ജിയോ സിനിമ. ആൻഡ്രോയിഡിലും ഐഒഎസിലും ആപ്പ് ഉണ്ട്. ആൻഡ്രോയിഡ് ബേസ് ചെയ്തുള്ള മിക്ക സ്മാർട്ട് ടിവികളിലും ജിയോസിനിമ ലഭ്യമാണ്.
ഹൈപ്പ് മോഡ് പോലെയുള്ള നിരവധി ഹാൻഡി ഫീച്ചറുകൾ ജിയോസിനിമയിൽ ലഭ്യമാണ്. ജിയോ വരിക്കാർക്ക് മാത്രമല്ല, എല്ലാ ഉപയോക്താക്കൾക്കും ജിയോസിനിമ സൗജന്യമായി ലഭിക്കും. അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാകണം ജിയോസിനിമയ്ക്ക് മുന്നിൽ ലോകകപ്പ് കാണാൻ ഇരിക്കേണ്ടത്.
ലോകകപ്പ് മത്സരങ്ങൾ സ്ട്രീം ചെയ്യാൻ വോഡഫോൺ ഐഡിയയും റെഡിയാണ്.ഇതിനായി മൈ വിഐ ആപ്പ് ,വിഐ മൂവിസ് ആൻഡ് ടിവി ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് അവരുടെ വി ഐ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ് കാണേണ്ടത്. സ്പീഡുള്ള ഡാറ്റയിലോ വൈഫൈ കണക്ഷനിലോ മത്സരങ്ങൾ കാണുന്നതായിരിക്കും നല്ലത്.