ബെംഗളുരു • സ്കൂൾ പാഠപുസ്തക പരിഷ്കാരം വിവാദമായതോടെ പ്രീ യൂണിവേഴ്സിറ്റി (പിയു) പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. രോഹിത് ചക്രതീർഥ അധ്യക്ഷനായുള്ള സമിതിയെ കൊണ്ടു തന്നെ ഇതും നിർവഹിക്കാനായിരുന്നു നീക്കം. മുൻവർഷത്തെ പിയു പാഠപുസ്തകം ഇക്കൊല്ലവും നിലനിർത്തുമെന്ന്വി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
ഇതിനിടെ, സ്കൂൾ പാഠ്യപദ്ധതിയിൽ ലിംഗായത്ത് ആചാര്യൻ ബസവേശ്വരന്റേതിനു പുറമേ അംബേദ്കറെക്കുറിച്ചുള്ള ഭാഗവും പുനഃപ്രസിദ്ധീകരിക്കുമെന്നും മന്ത്രി നാഗേഷ് പറഞ്ഞു. അംബേദ്കറെ ഭരണഘടനാ ശില്പിയെന്നു വിശേഷിപ്പിക്കുന്ന ഭാഗമാണ് പരിഷ്കരിച്ച പാഠ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയത്. ഇതുയർത്തിക്കാട്ടി കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടർന്നാണ് രോഹിത് ചക്രതീർഥയുടെ അധ്യക്ഷതയിലുള്ള സമിതി പരിഷ്കരിച്ച പാഠ ഭാഗങ്ങൾ നീക്കാൻ സർക്കാർ തീരുമാനിച്ചത്.
പകരം അംബേദ്കർ, ബസവേശ്വരൻ എന്നിവരെക്കുറിച്ച് മുൻ കാലങ്ങളിൽ ബരഗുരു രാമചന്ദ്ര അധ്യക്ഷനായുള്ള സമിതി തയാറാക്കിയ പാഠഭാഗം നിലനിർത്തും.ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറി ന്റെ പ്രസംഗം ഉൾപ്പെടുത്തിയത് ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തെ എതിർത്ത് കോൺഗ്രസ് നാളെ വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തുമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ അറിഹെഡ്ഗേവാറിന്റെ പ്രസംഗം ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കിയതിനെ തുടർന്നാണിത്.