ബെംഗളൂരു: വൈദ്യുതീകരണം പൂർത്തിയായ തുമകൂരു-ബെംഗളൂരു റെയിൽപാതയിൽ ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ച് പരിക്ഷണയോട്ടം ആരംഭിച്ചു. ഇതു പൂർത്തിയാക്കിയ ശേഷം റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധിച്ച് അനുമതി നൽകിയാൽ പാതയിലൂടെ ഇലക്ട്രിക്, മെമു ട്രെയിനുകൾ സർവീസ് തുടങ്ങാനാകും. ഇതോടെ 69.47 കിലോമീറ്റർ പാതയിൽ ട്രെയിനുകളുടെ യാത്രാസമയവും കുറയും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമു ട്രെയിനുകൾക്കു സ്റ്റേഷനുകളിൽ നിർത്താനും പുറപ്പെടാനും കുറച്ചുസമയം മതി. ഓഫിസ് ജോലിക്കാരുൾപ്പെടെ ദിവസേന ആയിരക്കണക്കിനു പേർ ബംഗളൂരു-തുമകൂരു റൂട്ടിൽ സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നുണ്ട്.