ബെംഗളൂരു :ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന കേസിൽ, തീവാദ സംഘടനയായ അൽ ഉമ്മ പ്രവർത്തകനും ബെംഗളൂരുവിലെ അൽ ഹിന്ദ് ട്രസ്റ്റ് അംഗവുമായ മുഹമ്മദ് സെയ്ദിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഐഎസ് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ നിഗൂഢ ഇന്റർ നെറ്റായ ഡാർക് വെബ് വഴി ഐസ് നേതാക്കളുമായി സംവദിച്ചിരുന്നതായും യുവാക്കൾക്ക് ഇതിനായി പരിശീലനം നൽകിയിരുന്നതായും എൻഐഎ കണ്ടത്തിയിരുന്നു.
ബന്നാർഘട്ടയിലെ അൽഹിന്ദ് ട്രസ്റ്റ് ഓഫിസിൽ നട ജിഹാദ് ക്ലാസുകളിലും ആയോധന പരിശീലനത്തിലും മറ്റും ഇയാൾ സ്ഥിരമായി പങ്കെടു ത്തിരുന്നതായി എൻഐഎ വാദി ച്ചതിനെ തുടർന്നാണ് ഹൈക്കോ ടതി നടപടി. കോയമ്പത്തൂരിൽ ഹിന്ദു മുന്ന ണി നേതാവ് സുരേഷ് കുമാർ 2014ൽ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണു മുഹമ്മദ് സെയ്ദിനെ തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നിലവിൽ അറസ്റ്റിലുള്ള അൽഹിന്ദ് ട്രസ്റ്റിന്റെ സ്ഥാപകരിൽ ഒരാളും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷയുടെ അടുത്ത അനുയായി കൂടിയാണ് മുഹമ്മദ് സെയ്ദ്, കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐവിൽ സനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ കൂടിയാണ് മെഹബൂബ് പാഷ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാമുദായിക സംഘർഷമുണ്ടാക്കാനും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ടു രൂപീകരിച്ച അൽ ഉമ്മയുടെ പ്രവർത്തനം അൽ ഹിന്ദ് ട്രസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു. മെഹബൂബ് പാഷ ഉൾപ്പെടെ 17 പേർക്കെതിരെ 2020 ജനുവരി യിൽ എസ്ജി പാളയ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.