Home Featured കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് ഭീകരരെ വധിച്ചു

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് ഭീകരരെ വധിച്ചു

ദില്ലി : കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി.

ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം സൈനിക ക്യാമ്പില്‍ പരിശോധന തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group