ബെംഗളുരു • ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി താലിബ് ഹുസൈനെ ബെംഗളൂരുവിൽ നിന്ന് സൈന്യം അറസ്റ്റ് ചെയ്തതിനെ തുടർന്ന് നഗരം കനത്ത ജാഗ്രതയിൽ.നഗരത്തിൽ ഓട്ടോ ഡ്രൈവറെന്ന വ്യാജേന 2 വർഷമായി ഒളിവിൽ കഴിയുന്ന കശ്മീർ സ്വദേശിയായ താലിബിനെ കഴിഞ്ഞ 3ന് രാഷ്ട്രീയ റൈഫിൾസും സിആർ പിഎഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
രണ്ടാം ഭാര്യയ്ക്കും കുട്ടി മൊപ്പം ശ്രീരാംപുരയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. മുസ്ലിം യുവാക്കളെ തീവവാദത്തിലേക്കു തിരിച്ചുവിട്ടതുമായും ബോംബു സ്ഫോടനങ്ങളുമായും ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഇയാളെ സൈന്യം തിരഞ്ഞു വരികയായിരുന്നു.