ബംഗളൂരു: ചില പ്രവര്‍ത്തനങ്ങള്‍കൂടി പൂര്‍ത്തിയാകാത്തതിനാലും യാത്രക്കാരുടെ ഉപയോഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിക്കഴിയാത്തതിനാലും കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിയെ ടെര്‍മിനല്‍ രണ്ടിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ൈവകും.ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹരി മാരാര്‍ അറിയിച്ചതാണിത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍ രണ്ടിന്റെ ബാക്കിയുള്ള നടപടികള്‍ പൂര്‍ത്തിയായി ഒന്നോ ഒന്നരയോ മാസത്തിനകം ഈ ടെര്‍മിനലിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ടെര്‍മിനലില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ യാത്രക്കാരില്‍നിന്നും വിമാനക്കമ്ബനികളില്‍നിന്നും പരാതികളുയര്‍ന്നു തുടങ്ങിയതോടെയാണ് 2016ല്‍ പുതിയ ടെര്‍മിനല്‍ എന്ന ആശയമുണ്ടാകുന്നത്. 2019ലാണ് രണ്ടാം ടെര്‍മിനലിന്റെ രൂപരേഖ ഔദ്യോഗികമായി പുറത്തുവിട്ടത്. വര്‍ഷത്തില്‍ രണ്ടരകോടി യാത്രക്കാര്‍ ടെര്‍മിനല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
ബംഗളൂരു എന്ന പൂന്തോട്ടനഗരത്തിന്റെ പ്രതാപം പ്രതിഫലിപ്പിക്കുന്നതാണ് ടെര്‍മിനല്‍ രണ്ട്. 2,55,645 ചതുരശ്രമീറ്ററിലായാണിത്. 22 കോണ്ടാക്റ്റ് ഗേറ്റുകള്‍, 15 ബസ് ഗേറ്റുകള്‍, 17 സുരക്ഷ പരിശോധന ലൈനുകള്‍ എന്നിവയുണ്ട്. ടെര്‍മിനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പാരമ്ബര്യേതര ഊര്‍ജം ഉപയോഗിച്ചാണ്. കര്‍ണാടകയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാസൃഷ്ടികളാണ് ടെര്മിനലിനുള്ളിലുള്ളത്. പരിസ്ഥിതി സൗഹൃദ നിര്‍മാണങ്ങള്‍ക്കുള്ള ഗ്രീന്‍ ബില്‍ഡിങ് പ്ലാറ്റിനം റേറ്റിങ് ലഭിച്ച ലോകത്തെ ഏറ്റവും വലിയ ടെര്മിനല്കൂടിയാണിത്.
വിവാഹത്തലേന്ന് താലി പൂജിക്കാന്‍ പോകും വഴി അപകടം; പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ചത് മന്ത്രി
കോട്ടയം: വിവാഹത്തലേന്ന് താലി പൂജിക്കാനായി ക്ഷേത്രത്തിലേക്ക് പോകും വഴി അപകടത്തില്‍പ്പെട്ട് പരിക്കേറ്റ പ്രതിശ്രുത വരനെ ആശുപത്രിയിലെത്തിച്ച് മന്ത്രി വി.എന്‍.വാസവന്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം നടന്നത്.
ഏറ്റുമാനൂര്‍-പേരൂര്‍ റോഡില്‍ ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. വളവോടുകൂടിയ ഈ ഭാഗത്തെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ ആദര്‍ശിന്റെ തലയ്ക്കു പരുക്കേറ്റു.
ഈ സമയം ഇതുവഴിയെത്തിയ മന്ത്രി വി.എന്‍.വാസവന് തന്റെ പൈലറ്റ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് വിവാഹം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഗുരൂവായൂര്‍ ക്ഷേത്രത്തിലായിരുന്നു ആദര്‍ശിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.