ബെംഗളൂരു : കടലിൽഅപകടത്തിൽപ്പെടുന്ന മീൻപിടിത്തക്കാരെ എളുപ്പത്തിൽ കരയ്ക്കെത്തിക്കാൻ കർണാടകത്തിൽ അടിയന്തര ചികിത്സാ ഉപകരണങ്ങൾ ഘടിപ്പിച്ച കടൽ ആംബുലൻസുകൾ വരുന്നു. മൂന്ന് ആംബുലൻസുകൾ സജ്ജീകരിക്കാൻ മത്സ്യബന്ധനവകുപ്പ് ടെൻഡർ ക്ഷണിച്ചു. അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് കടൽ ആംബുലൻസായി ഒരുക്കുക. ഓരോ ആംബുലൻസിലും അഞ്ചുപേരെ കരയിലേക്ക് കൊണ്ടുവരാനാകും. ഇ.സി.ജി. മെഷീൻ, പൾസ് ഓക്സിമീറ്റർ, ഓക്സിജൻ സിലിൻഡർ, ശീതീകരിച്ച മോർച്ചറി യൂണിറ്റ് തുടങ്ങിയവയുണ്ടാകും.
ദക്ഷിണ കന്നഡയിലെ മംഗളൂരു, ഉഡുപ്പിയിലെ മാൽപെ, ഉത്തരകന്നഡയിലെ തദഡി തുറമുഖങ്ങളിലേക്കാണ് കടൽ ആംബുലൻസുകൾ പ്രവർത്തനസജ്ജമാക്കാൻ വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. മൂന്നുമാസത്തിനുള്ളിൽ ഈ തുറമുഖങ്ങളിൽ കടൽ ആംബുലൻസുകളെത്തും. മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യമാണിത്. സംസ്ഥാനത്തിൻ്റെ ഈ വർഷത്തെ ബജറ്റിൽ കടൽ ആംബുലൻസിന് ഏഴുകോടി രൂപവകയിരുത്തിയിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമ്പോഴും കടലിൽ അപകടമുണ്ടാകുമ്പോഴും അടിയന്തരമായി കരയ്ക്കെത്തിക്കാൻ ലക്ഷ്യമിട്ടാണിത്. കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി കടലോരമേഖലയിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമായിരുന്നു കടൽ ആംബുലൻസുകൾ
മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലി,പ്ലേ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍
ചോദ്യത്തിന് ഉത്തരം നല്‍കാത്തതില്‍ പ്രകോപിതയായ പ്ലേ സ്കൂള്‍ അധ്യാപിക മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന് പരാതി.മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്കൂളിലാണ് അധ്യാപിക ചൂരല്‍ ഉപയോഗിച്ച് കുട്ടിയെ തല്ലിയത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് അധ്യാപിക മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ചയാണ് സംഭവം. ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകള്‍ വീണിരുന്നു. സ്കൂള്‍വിട്ട് വീട്ടില്‍ വന്ന ശേഷമാണ് കുട്ടിക്ക് അടിയേറ്റ കാര്യം വീട്ടുകാർ അറിഞ്ഞത്.
വീട്ടുകാർ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.ഒരു മാസത്തോളമായി കുട്ടി സ്കൂളില്‍ പോകുമ്ബോള്‍ പേടി കാണിച്ചിരുന്നതായും മുൻപും ദേഹത്ത് അടിയുടെ പാടുകള്‍ കണ്ടിട്ടുള്ളതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞതായി പോലീസ് പറയുന്നു. മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പ്ലേ സ്കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിയതായി സ്കൂള്‍ അധികൃതർ അറിയിച്ചു.