Home Featured ബെംഗളൂരു: ദീപാവലി ;നഗരത്തിൽ 426 താൽക്കാലിക പടക്കക്കടകൾ ഉടൻ അനുവദിച്ചേക്കും.

ബെംഗളൂരു: ദീപാവലി ;നഗരത്തിൽ 426 താൽക്കാലിക പടക്കക്കടകൾ ഉടൻ അനുവദിച്ചേക്കും.

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ 426 താൽക്കാലിക പടക്കക്കടകൾ ഉടൻ അനുവദിച്ചേക്കും. ഇവയ്ക്കായി നഗരത്തിലെ 70 തുറന്ന മൈതാനങ്ങൾ ബിബിഎംപി കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ സുരക്ഷ പരിശോധനയ്ക്ക് ശേഷമാകും കടകൾ തുറക്കാൻ ബിബിഎംപി അനുമതി നൽകുക.അത്തിബെലെയിലെ പടക്ക ഗോഡൗണിലെതീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽഅതീവ ജാഗ്രത പാലിച്ചാകും ഇത്തവണ ദീപാവലി ആഘോഷങ്ങൾ നടക്കുകയെന്ന്ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർഗിരിനാഥ് പറഞ്ഞു.

അപകടങ്ങൾതടയുന്നതിനും നഗരത്തിൽ സുരക്ഷിതമായ ദീപാവലി ആഘോഷം ഉറപ്പാക്കുന്നതിനുമായി പടക്കം സൂക്ഷിക്കുന്ന സ്ഥലങ്ങൾ അഗ്നിശമനസേന പരിശോധിക്കും.നിശ്ചിത അളവിൽ കൂടുതൽ പടക്കങ്ങൾ സൂക്ഷിക്കാൻ കടകൾക്ക് അനുവാദമുണ്ടാകില്ല.

നിർദേശം ലംഘിക്കുന്ന കടയുടമകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ബിബിഎംപി മുന്നറിയിപ്പ് നൽകി. നഗരത്തിൽ ഹരിത പടക്കങ്ങൾ മാത്രമേ ഇത്തവണ വിൽക്കാൻ ഉടമകൾക്ക് അനുവാദമുള്ളൂ. അല്ലാത്തവ വിൽക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി വ്യക്തമാക്കി.അടുത്തിടെ ബിബിഎംപി നടത്തിയ പരിശോധനയിൽ നിരവധി പടക്കക്കടകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. നഗരത്തിൽ നവംബർ 4 മുതൽ എല്ലാ പടക്ക കടകളിലും സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ കൂട്ടിച്ചേർത്തു

സൗദി യുവതിയുടെ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ ഷാക്കിറിന് ജാമ്യം

സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്‌ലോഗര്‍ മല്ലു ട്രാവലറെന്ന ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി.കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയും ചെയ്തിരുന്നു.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് അഭിമുഖത്തിനായി എത്തിയപ്പോള്‍ എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ ഷാക്കിര്‍ സുബ്ഹാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group