കോള്‍ ചെയ്യുമ്ബോള്‍ വിളിക്കുന്ന വ്യക്തിയുടെ പേര് ദൃശ്യമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് ടെലികോം കമ്ബനികള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോളറുടെ പേര് തെളിഞ്ഞു വരുന്നത് ഓപ്ഷണലാക്കണമെന്നാണ് ടെലികോം കമ്ബനികളുടെ ആവശ്യം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ട്രായിയും ടെലികോം കമ്ബനികളും സംഘടിപ്പിച്ചിട്ടുണ്ട്.കോള്‍ ചെയ്യുന്നയാളുടെ പേര് കൃത്യമായി ദൃശ്യമാകണമെന്ന് അടുത്തിടെ ടെലികോം കമ്ബനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അഭിപ്രായത്തോട് പൂര്‍ണമായ വിയോജിപ്പാണ് ടെലികോം കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്. പ്രമുഖ സ്വകാര്യ ടെലികോം സേവനതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ കമ്ബനികളാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.മാര്‍ക്കറ്റിന്റെ സ്വഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച ശേഷം ടെലികോം കമ്ബനികള്‍ക്ക് ഈ സംവിധാനം ഓപ്ഷണലായി നല്‍കണമെന്നാണ് ആവശ്യം. വിളിക്കുന്ന വ്യക്തിയുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ടെലികോം കമ്ബനികള്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനി കാമുകിയെ കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു; യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍
ബംഗലൂരു: പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബംഗലൂരുവില്‍ പിടിയിലായത്.പാകിസ്ഥാന്‍ സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19 കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിങ്ങ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു.ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്‌നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാകിസ്ഥാനി യുവതിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.