ബെംഗളൂരു : രാത്രി പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ 16-കാരൻ കൊല്ലപ്പെട്ടു. കുടക് വീരാജ്പേട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.കൊലപാതകക്കുറ്റത്തിന് പെൺകുട്ടിയുടെ അച്ഛനെ വീരാജ്പേട്ട് റൂറൽ പോലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയെ കാണാനെത്തിയ കൗമാരക്കാരനെ ഇയാൾ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
മരിക്കണമെന്ന് നേരത്തെ തീരുമാനിച്ചു, ഒൻപതു വര്‍ഷത്തെ പ്ലാനിങ്; 30-ാം വയസ്സില്‍ യുവാവിന്റെ ആത്മഹത്യ
മധ്യപ്രദേശില്‍ ഹോട്ടലുടമ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്‌തനിലയില്‍. 30-ാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുമെന്ന് ഒൻപത് വര്‍ഷം മുൻപേ തീരുമാനിച്ചിരുന്നതായി യുവാവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.അതിനായി ഏഴ് വര്‍ഷം മുന്‍പ് തോക്ക് വാങ്ങി. ഏഴ് പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടാണ് യുവാവ് ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്‌ചയാണ് സംഭവം.30 വയസു വരെ മാത്രമേ താന്‍ ജീവിക്കൂ എന്ന് ഒന്‍പത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണെന്നും ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ലെന്നും മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും ആത്മഹത്യ കുറിപ്പില്‍ യുവാവ് പറഞ്ഞു.
ഹിരാ നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വെടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. 2016ല്‍ സ്വയം രക്ഷയ്ക്ക് വാങ്ങിയ തോക്കും മൃതദേഹത്തിന് അരുകില്‍ നിന്നും പൊലീസ് കണ്ടെത്തി. കരുതികൂട്ടിയുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് വായിച്ചതില്‍ നിന്നും യുവാവ് കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു എന്ന് കരുതുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.