Home Featured ബെംഗളൂരു: വ്യാജ തോക്കുമായി ബൈക്കില്‍ കറങ്ങി റീല്‍സ് എടുത്തു; യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: വ്യാജ തോക്കുമായി ബൈക്കില്‍ കറങ്ങി റീല്‍സ് എടുത്തു; യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: വ്യാജ തോക്ക് ഉപയോഗിച്ച്‌ റീല്‍സ് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പരസ്യമായി തോക്കുപയോഗിക്കുകയായിരുന്നു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.ഇരുവരും ബൈക്കില്‍ റോഡ് നിയമങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഹെല്‍മറ്റ് ധരിക്കാതെയാണ് ഇരുവരുടെയും യാത്ര.

വീഡിയോ ഇൻസ്റ്റഗ്രാമിലാണ് യുവാക്കള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി വിമര്‍ശനങ്ങളും വീഡിയോയെ തേടിയെത്തി.കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് തോക്ക് വ്യാജമാണെന്ന് മനസ്സിലായത്. എന്നാല്‍ പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തു.

മരണകാരണമറിയണം; വളര്‍ത്തു പൂച്ചകളുടെ ജഡത്തിന് കാവലിരുന്ന് ദമ്ബതികള്‍

വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയാൻ അവയുടെ ജഡങ്ങള്‍ക്ക് രണ്ടുനാള്‍ കൂട്ടിരുന്ന് ആദിവാസി വൃദ്ധ ദമ്ബതികള്‍.കല്‍ക്കുണ്ട് ചേരി കോളനിയിലെ കുമ്മുള്ളി മാധവനും ഭാര്യ സുമതിയുമാണ് മക്കളെ പോലെ ലാളിച്ചിരുന്ന നാലു വളര്‍ത്തുപൂച്ചകളുടെ ദുരൂഹ മരണത്തിന്റെ കാരണമറിയാൻ ജഡങ്ങള്‍ക്ക് കാവലിരിക്കുന്നത്.മക്കളില്ലാത്ത മാധവനും സുമതിക്കും ജീവിതത്തില്‍ കൂട്ട് വളര്‍ത്തുമൃഗങ്ങളാണ്. രണ്ടു വര്‍ഷം മുമ്ബാണ് പൂച്ചകളെ വളര്‍ത്താൻ തുടങ്ങിയത്. ഇപ്പോള്‍ നാലെണ്ണമുണ്ട്. പാലും ബിസ്കറ്റും നല്‍കി ലാളിച്ചു വളര്‍ത്തിയ ഇവയെ ബുധനാഴ്ച ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇത് ഇവരെ ഏറെ സങ്കടപ്പെടുത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും സംസ്കരിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാവില്ലെന്നും ഇവര്‍ പറയുന്നു. കാരണക്കാരെ കണ്ടെത്തണമെന്ന ആവശ്യം കരുവാരകുണ്ട് പൊലീസിനെ അറിയിച്ച ഇവര്‍ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി പരാതിയും നല്‍കി.പൊലീസിനെ കാത്ത് പൗഡറിട്ടും മറ്റുമാണ് രണ്ടു ദിവസം ജഡം സൂക്ഷിച്ചത്. സങ്കടം കാരണം സുമതി വ്യാഴാഴ്ച ഭക്ഷണം പോലും കഴിച്ചില്ലെന്ന് മാധവൻ പറഞ്ഞു. വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാൻ വെറ്ററിനറി സര്‍ജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group