Home Featured ബെംഗളുരുവില്‍ കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് കാമുകന്‍.

ബെംഗളുരുവില്‍ കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് കാമുകന്‍.

ബെംഗളുരുവില്‍ കാമുകിയെ കാമുകന്‍ കഴുത്ത് ഞെരിച്ച്‌ കൊന്നു. തെലങ്കാനയിലെ ഗോദാവരിക്കാനി സ്വദേശിയായ അകാന്‍ഷയെയാണ് കൊലപ്പെടുത്തിയത്.ബെംഗളുരുവിലെ ഒരു സോഫ്റ്റ്വെയര്‍ കമ്ബനിയിലാണ് അകാന്‍ഷ ജോലി ചെയ്യുന്നത്. ബെംഗളുരു നഗരത്തിലെ കൊടിഹള്ളിയിലെ ജീവന്‍ഭീമ നഗറില്‍ സുഹൃത്തിനൊപ്പം അപ്പാര്‍ട്ട്മെന്റിലാണ് ആകാന്‍ഷ താമസിക്കുന്നത്.നേരത്തെ ഹൈദരാബാദിലെ ഒരു സോഫ്റ്റ്വെയര്‍ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അകാന്‍ഷ ഡല്‍ഹി സ്വദേശിയായ അര്‍പിത് എന്ന വ്യക്തിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. പിന്നീട് ഹൈദരാബാദിലെ ഓഫീസില്‍ നിന്ന് ആകാന്‍ക്ഷയെ ബെംഗളുരുവിലേക്ക് മാറ്റി.

വാരാന്ത്യങ്ങളില്‍ അര്‍പിത് ബെംഗളുരുവില്‍ വന്ന് ആകാന്‍ഷയെ കാണാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ റൂംമേറ്റ് ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ആകാന്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അര്‍പിതിന്റെ മൊബൈല്‍ ഫോണും പഴ്സും പോലീസ് കണ്ടെടുത്തു. ഇയാളാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് രോഷാകുലനായ അര്‍പിത് ആകാന്‍ഷയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു.

അര്‍പിതിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ആകാന്‍ഷയുടെ മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഗെയിം ഓഫ് ത്രോണ്‍സ്’ താരങ്ങള്‍ കേരളത്തില്‍ വിവാഹിതരായി; ചിത്രങ്ങള്‍ വൈറല്‍

ഗെയിം ഓഫ് ത്രോണ്‍സ്’ താരങ്ങളായ ഡെയ്‌നറിസ് ടാര്‍ഗേറിയനും ജോണ്‍ സ്‌നോയും കേരളത്തില്‍ വിവാഹിതരായി.സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ഇവരുടെ വിവാഹ ചിത്രങ്ങള്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. ഇത് എങ്ങനെ സാധിച്ചുവെന്നാണ് എല്ലാവരുടെയും സംശയം. ഗോകുല്‍ പിള്ള എന്ന ആര്‍ട്ടിസ്റ്റ് ആണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍.ഇരുവരുടെയും മനോഹര എഐ ചിത്രങ്ങള്‍ വിത്ത്ഗോകുല്‍ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗോകുല്‍ പങ്കുവെച്ചിരിക്കുന്നത്. പരമ്ബരാഗതഭംഗിയിലുള്ള ആഭരണങ്ങളും ലഹങ്കയും അണിഞ്ഞാണ് ചിത്രത്തില്‍ ഡെയ്നറി ടാര്‍ഗേറിയൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുര്‍ത്തയും പൈജാമയുമാണ് ജോണ്‍ സ്നോയുടെ വേഷം. കിറ്റ് ഹാരിംഗ്ടണും എമിലിയ ക്ലാര്‍ക്കുമാണ് സീരിസിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇവര്‍ കേരളത്തില്‍ വിവാഹിതരായി… വിശ്വസിക്കണം, എന്നേയും കല്യാണം ക്ഷണിച്ചിട്ടുണ്ട്’- എന്ന കുറിപ്പോടെയാണ് ഗോകുല്‍ എഐ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഡെയ്‌നറിസ് ടാര്‍ഗേറിയനും ജോണ്‍ സ്‌നോയും മാത്രമല്ല ഹാരി പോര്‍ട്ടര്‍ കഥാപാത്രങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം ഗോകുലിന്റെ ചിന്തകള്‍ക്കൊപ്പം രൂപവും ഭാവവും മാറിയിട്ടുണ്ട്. നിരവധി ആളുകള്‍ ചിത്രങ്ങള്‍ക്ക് പ്രതികരിച്ച്‌ രംഗത്തെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group