ബംഗൂളൂരു: 45 കാരനായ ടെക്കി തന്റെ രണ്ട് വയസ്സുള്ള മകളെ കൊന്ന് തടാകത്തില്‍ തള്ളി. മകള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാല്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രിയാണ് കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിന്റെ കരയില്‍ ഒരു കാര്‍ ഉപേക്ഷിച്ച നിലയിലും ഉണ്ടായിരുന്നു.
നാട്ടുകാര്‍ കോലാര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെക്കി പിടിയിലായത്. മകളെ കൊന്ന ശേഷം ഇയാള്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.ഗുജറാത്തുകാരനായ രാഹുല്‍ പര്‍മാറാണ് പ്രതി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ രണ്ടു വര്‍ഷം മുമ്ബാണ് ഭാര്യക്കൊപ്പം ബംഗളൂരുവിലെത്തി താമസമാക്കിയത്.
കഴിഞ്ഞ ആറു മാസമായി ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൂടാതെ, ബിറ്റ്കോയിന്‍ ബിസിനസില്‍ സാമ്ബത്തിക നഷ്ടവും സംഭവിച്ചിരുന്നു.നവംബര്‍ 15 മുതല്‍ ഇയാളെയും മകളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ഭാര്യ ഭവ്യ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടക്കവെയാണ് കുഞ്ഞിന്‍റെ മൃതദേഹം തടാകത്തില്‍നിന്ന് ലഭിച്ചത്.
നേരത്തെ തന്‍റെ വീട്ടില്‍ കള്ളന്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം അന്വേഷിച്ച പൊലീസ്, ഇയാള്‍ തന്നെ ആഭരണം എടുത്ത് വിറ്റതാണെന്നും സംഭവം മോഷണമാക്കി തീര്‍ക്കാന്‍ പരാതി നല്‍കിയതാണെന്നും കണ്ടെത്തിയിരുന്നു.
പാല്‍ വില വര്‍ദ്ധന പിരിയുമോ പ്രതീക്ഷ? ആശങ്കയില്‍ കര്‍ഷകര്‍
ആലപ്പുഴ: പാല്‍ വിലയില്‍ ലിറ്ററിന് ആറു രൂപ കൂടുമ്ബോള്‍ തങ്ങള്‍ക്കും ഗുണമുണ്ടാകണമെന്ന ആവശ്യവുമായി ക്ഷീര കര്‍ഷകര്‍ രംഗത്ത്.മുന്‍കാലങ്ങളില്‍ പാലിന് വില കൂട്ടിയപ്പോള്‍ മതിയായ ആനുകൂല്യം ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത്തവണയും തനിയാവര്‍ത്തനത്തിനാണ് സാദ്ധ്യതയെന്ന് ക്ഷീര കര്‍ഷക സംഘടനകള്‍ പ്രതികരിക്കുന്നു.യന്ത്രസഹായത്തോടെ പാലിലെ കൊഴുപ്പും പോഷകങ്ങളും കണ്ടെത്തിയാണ് കര്‍ഷകന് വില ലഭ്യമാക്കുന്നത്.
മാനദണ്ഡപ്രകാരമുള്ള കൊഴുപ്പും പോഷകവും അടങ്ങിയ പാലിന് മാത്രമേ ഉയര്‍ന്ന ലിറ്ററിന് 58.60 രൂപ ലഭിക്കൂ. പശുക്കളുടെ ഇനവും വളരുന്ന സാഹചര്യവും കാലാവസ്ഥയും പോലും പാലിന്റെ നിലവാരത്തെ ബാധിക്കും. അതിനാല്‍ ഭൂരിഭാഗം സംഘങ്ങളിലും കര്‍ഷകരെത്തിക്കുന്ന പാലിന് മാനദണ്ഡപ്രകാരമുള്ള കൊഴുപ്പും പോഷകവും ഉറപ്പാക്കാനാവില്ല. ഇത് വിലയെയും ബാധിക്കും.
ചെലവ് കുറയ്ക്കാന്‍ വഴിയൊരുക്കണംക്ഷീര കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ പാലിന്റെ വില വര്‍ദ്ധനയല്ല പരിഹാരമാര്‍ഗ്ഗമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. പാല്‍ ഉത്പാദനത്തിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് വേണ്ടത്. കാലിത്തീറ്റയുടെ വില കുറച്ചും യഥേഷ്ടം ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചും ഉത്പാദന ചെലവ് പിടിച്ചുനിറുത്താന്‍ സാധിക്കും.
പശുക്കളെയും എരുമകളേയും വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിച്ചും, കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് ദീര്‍ഘകാല വായ്പകള്‍ അനുവദിച്ചും സഹായിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.പാലിന് ലഭിക്കുന്ന ഉയര്‍ന്ന വില – 58.60 രൂപമാനദണ്ഡങ്ങള്‍: 9.7 കൊഴുപ്പ്, 10.4 എസ്.എന്‍.എഫ് (പോഷകങ്ങള്‍)കാലിത്തീറ്റ വിലകേരള ഫീഡ്സ് – 1400 രൂപസ്വകാര്യ കമ്ബനികള്‍ – 1500 രൂപ മുതല്‍പാല്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിവരുന്ന ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടലുണ്ടാവണം.