കാമുകിയെ വിഷംകൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ച 53കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ അറസ്റ്റിൽ. ബന്ധുവായ 45 വയസ്സുള്ള കാമുകി, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബെംഗളൂരുവിലാണ് സംഭവം.മാറാത്തഹള്ളിക്ക് സമീപമുള്ള സ്പൈസ് ഗാര്‍ഡനില്‍ താമസിക്കുന്ന ഇമാദ് ബാഷയാണ് പ്രതി. കച്ചരക്കനഹള്ളിയിലെ ഉസ്മ ഖാന് ആണ് ഇരയെന്നും ഡിസിപി (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ അറിയിച്ചു. എട്ട് വര്‍ഷം മുമ്പ് ഇരുവരും തങ്ങളുടെ പങ്കാളികളിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. വിവാഹം യാഥാര്‍ഥ്യമായില്ലെങ്കിലും അവര്‍ പരസ്പരം ബന്ധം തുടര്‍ന്നിരുന്നു.
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന് പൗരനെ വിവാഹം കഴിക്കാന്‍ ഉസ്മ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബാഷയ്ക്ക് ആ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബര്‍ 31ന്, തന്നോടൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഉസ്മയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. രാത്രി 12.30 വരെ ഉസ്മ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ജനുവരി 1 ന് ഉച്ചയോടെ, ഉസ്മയുമായുള്ള ബന്ധത്തില്‍ തന്റെ ആദ്യ ഭാര്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ ഉസ്മയോടൊത്ത് ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് ബാഷ ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചു. ഉസ്മയുടെ സഹോദരന് ഹിമായത്ത് ഖാന് ഉടനെ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും ഉസ്മ മരിച്ചിരുന്നു. ജീവനോടെയുണ്ടായിരുന്ന ബാഷയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തുടരന്വേഷണത്തിലാണ് ബാഷയുടെ കള്ളി വെളിച്ചത്തായത്.
സ്ത്രീകള്‍ ശരീരം തുറന്നുകാട്ടി വ്യായാമത്തില്‍ ഏർപ്പെടുന്നു, പുരുഷന്മാരുമായി ഇടപെടുന്നു; മെക് 7നെതിരെ കാന്തപുരം
കോഴിക്കോട്: മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു. മെക് 7 നില് കാന്തപുരത്തിന്റെ നിലപാടിനെതിരെ റിട്ട. ജസ്റ്റിസ് കമാല്‍ പാഷ രംഗത്തെത്തിയിരുന്നു.
‘വ്യായാമം എന്ന പേരില്‍ പദ്ധതി ആരംഭിച്ച് എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന പല സദസ്സുകളെ സംബന്ധിച്ചും അന്വേഷിച്ച് നോക്കുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുകൊണ്ട് മാത്രമല്ല സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുകയും സ്ത്രീ പുരുഷന് തമ്മില്‍ നോക്കലും കാണലും ഹറാം ആണെന്ന ധാരണ ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും വരുത്തുന്ന പ്രവണതയാണ് കേള്‍ക്കുന്നത്. ദീനില്‍ നിന്നും ആളുകളെ ഒഴിവാക്കുകയാണ്. ഹറാം ചെയ്യുന്നതിന് ഒരു മടിയുമില്ല. വ്യായാമം വേണ്ടേയെന്ന ചോദ്യം ചോദിച്ച് നമ്മള്‍ക്കൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകള്‍’ എന്നായിരുന്നു കാന്തപുരത്തിൻ്റെ പ്രതികരണം.