Home Featured ആര്‍.എസ്​.എസ്​ ശാഖയില്‍​ പഠിപ്പിക്കുന്നത്​ നിയമസഭയില്‍​ നീലച്ചിത്രം കാണാന്‍ -എച്ച്‌​.ഡി. കുമാരസ്വാമി

ആര്‍.എസ്​.എസ്​ ശാഖയില്‍​ പഠിപ്പിക്കുന്നത്​ നിയമസഭയില്‍​ നീലച്ചിത്രം കാണാന്‍ -എച്ച്‌​.ഡി. കുമാരസ്വാമി

by ടാർസ്യുസ്

ബംഗളൂരു: നിയമസഭയിലിരുന്ന്​ നീലച്ചിത്രം കാണാന്‍ പഠിപ്പിക്കലാണ്​ ആര്‍.എസ്​.എസ്​ ശാഖയില്‍ ചെയ്യുന്നതെന്നും അതിനാല്‍ തനിക്ക്​ അവിടെനിന്ന്​ ഒന്നും പഠിക്കാനില്ലെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്​ നേതാവുമായ എച്ച്‌​.ഡി. കുമാരസ്വാമി. ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ച്‌ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

‘അവരുടെ (ആര്‍.എസ്.എസ്) കൂട്ടുകെട്ട് എനിക്ക് വേണ്ട. ആര്‍.എസ്​.എസ്​ ശാഖയില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മള്‍ കണ്ടതല്ലേ? നിയമസഭ സമ്മേളനം നടക്കുമ്ബോള്‍ നീലച്ചിത്രങ്ങള്‍ കാണുകയാണ്​ അവര്‍. ആര്‍.എസ്.എസ് ശാഖയില്‍ അത്തരത്തിലുള്ള ഒരു കാര്യം ആയിരിക്കും പഠിപ്പിച്ചിട്ടുണ്ടാകുക. ഇത് പഠിക്കാന്‍ എനിക്ക് അവിടെ പോകേണ്ടതുണ്ടോ?’ -എച്ച്‌​.ഡി. കുമാരസ്വാമി ചോദിച്ചു.ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്ക് അവരുടെ ശാഖ വേണ്ട. ഞാന്‍ പഠിക്കുന്നത്​ പാവപ്പെട്ട ജനങ്ങളുടെ ശാഖയില്‍നിന്നാണ്​. ആര്‍.എസ്​.എസ്​ ശാഖയില്‍നിന്ന്​ എനിക്ക് ഒന്നും പഠിക്കാനില്ല’ -കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

2012ലെ നിയമസഭയില്‍ മൂന്ന് മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണുന്നത്​ കാമറയില്‍ കുടുങ്ങിയിരുന്നു. സംഭവം ബി.ജെ.പി സര്‍ക്കാറിന് നാണക്കേടുണ്ടാക്കുകയും മൂന്ന് മന്ത്രിമാരും രാജിവെക്കുകയും ചെയ്​തിരുന്നു.അടുത്തിടെ ഒരു പുസ്തകത്തെ പരാമര്‍ശിച്ചുകൊണ്ട്, ആര്‍.എസ്.എസ് ഹിഡന്‍ അജണ്ടയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ഇവര്‍ ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയാണെന്നും​ എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസിന്‍റെ നിര്‍ദേശപ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കൈയിലെ പാവയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ്​ ആര്‍.എസ്.എസ് ശാഖയില്‍ വന്ന് അതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ നളിന്‍ കട്ടീല്‍ കുമാരസ്വാമിയെ ക്ഷണിച്ചത്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group