ഗദഗ്: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുവാദം നല്‍കിയ ഏഴ് അധ്യാപകരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.ഗദഗിലെ സിഎസ് പാട്ടീല്‍ ബോയ്സ് ഹൈസ്കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്.
സംഭവത്തില്‍ രണ്ട് പരീക്ഷ സെന്റര്‍ സൂപ്രണ്ടുമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു.