സ്വിഗ്ഗി ഡെലിവറി ബോയിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് അധ്യാപിക. സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് ഡെലിവറി ചെയ്തതിനു ശേഷം യുവാവില്‍ നിന്നും നിരന്തരം മെസേജുകള്‍ വരുന്നുവെന്നാണ് അധ്യാപികയായ ശ്രീജ സി പറയുന്നത്.ഇരുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടിയാണെന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഒരു നമ്ബര്‍ കിട്ടുമ്ബോഴേക്കും അതിലേക്ക് മെസ്സേജ് അയക്കാനും സംസാരിക്കാനുമുള്ള മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് അധ്യാപിക പറയുന്നു.
അധ്യാപികയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇടയ്ക്കെങ്കിലും ആഹാരത്തിന് സ്വിഗ്ഗിയെ ആശ്രയിക്കുന്ന ഒരാളാണ് ഞാന്‍. കോളജിലേക്ക് ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് കരുതാത്ത ദിവസങ്ങളിലാണ് കൂടുതലും ഞാന്‍ സ്വിഗ്ഗിയെ ആശ്രയിക്കുക.കോളജിന്റെ റിസപ്ഷനിലേക്ക്, വരുന്ന ഡെലിവറി പാര്‍ട്ണേഴ്സ് ആഹാരം എത്തിക്കുകയും ഏതെങ്കിലും ഒരു ഓഫീസ് സ്റ്റാഫ് അത് എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ കൊണ്ട് തരികയുമാണ് പതിവ്.അതുകൊണ്ടു തന്നെ ഡെലിവറി പാര്‍ട്ണേഴ്സിന് നേരില്‍ കാണേണ്ട ആവശ്യം എനിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല.സ്വിഗ്ഗിയില്‍ നിന്നും മോശമായ ഒരു അനുഭവം എനിക്ക് കഴിഞ്ഞ ദിവസം വരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ പതിനേഴാം തീയതി ഫുഡ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ എന്റെ അശ്രദ്ധ കൊണ്ട് ലൊക്കേഷന്‍ കൊടുത്തിരുന്നത് മാറിപ്പോവുകയും സ്വിഗ്ഗി ആപ്പില്‍ കണ്ട ഡെലിവറി പാര്‍ട്ണറിന്റെ നമ്ബറിലേക്ക് കോണ്‍ടാക്‌ട് ചെയ്യുകയും ഞാന്‍ ചെയ്തിരുന്നു. ലൊക്കേഷന്റെ മിസ്റ്റേക്ക് ക്ലാരിഫൈ ചെയ്യുകയും ഡെലിവറി പാര്‍ട്ണര്‍ കൃത്യമായി ആഹാരം കോളേജില്‍ എത്തിക്കുകയും ചെയ്തു.
പിന്നീട് സെപ്റ്റംബര്‍ ഇരുപതാം തീയതി എനിക്ക് പരിചയമില്ലാത്ത ഒരു നമ്ബരില്‍ നിന്നും മെസ്സേജ് വന്നു.സ്വിഗ്ഗിയില്‍ നിന്നൊരു കൊറിയര്‍ ഉണ്ടെന്നായിരുന്നു മെസ്സേജ്. ആ മെസ്സേജ് കാണുന്ന നേരത്ത് ഞാന്‍ എന്‍റെ ഒരു സുഹൃത്തിനെ അടുത്ത് നില്‍ക്കുകയായിരുന്നു.ആ സുഹൃത്ത് പറഞ്ഞിട്ട് ഞാന്‍ ആ നമ്ബറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ സ്വിഗ്ഗിയില്‍ നിന്ന് ഒരു ഗിഫ്റ്റ് കൂപ്പണ്‍ ആണെന്നും അത് എവിടെയാണ് എത്തിക്കേണ്ടത് എന്നും ചോദിച്ചു ഗിഫ്റ്റ് കൂപ്പണ്‍ കോളേജിന്റെ റിസപ്ഷനിലേക്ക് കൊടുത്താല്‍ മതി എന്നും ഞാന്‍ ലീവ് ആണെന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അതിനുശേഷം രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു ഗുഡ്മോര്‍ണിംഗ് മെസ്സേജ് അതേ നമ്ബറില്‍ നിന്ന് വന്നിരുന്നു …ഞാന്‍ അത്യാവശ്യം നല്ല തിരക്കിലായിരുന്ന കൊണ്ട് എനിക്ക് മെസ്സേജ് ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല. ഈ ഗിഫ്റ്റ് കൂപ്പണ്‍ ഉണ്ട് എന്ന് പറഞ്ഞ കാര്യവും ഞാന്‍ മറന്നു പോയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഒരു ഹായ് മെസ്സേജ് ആ നമ്ബറില്‍ നിന്ന് വന്നത് കൊണ്ട് ഞാന്‍ നമ്ബറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു. വിളിച്ചനേരത്ത് കൂപ്പണ്‍ തരാന്‍ ആണോ നിങ്ങള്‍ ഹായ് എന്ന മെസ്സേജ് അയച്ചത് എന്ന് ചോദിച്ചപ്പോള്‍ പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ പറയുകയും ആമസോണിന്റെ ഗിഫ്റ്റ് കൂപ്പണ്‍ ആണെന്ന് പിന്നീട് പറയുകയും അവന്‍ കൂപ്പണ്‍ എത്തിക്കാന്‍ പറ്റത്തില്ല എന്നും ന്യൂമോണിയ പിടിച്ചു കിടക്കുകയാണെന്നും ഒക്കെ പറഞ്ഞു.
സംസാരത്തിലെ ചേര്‍ച്ചയില്ലായ്മ ശ്രദ്ധിച്ച ഞാന്‍ നാളെ വൈകുന്നേരം എനിക്ക് കൂപ്പണ്‍ കൊണ്ടുവന്ന് തരണം അല്ലെങ്കില്‍ പോലീസില്‍ കംപ്ലൈന്‍റ് ചെയ്യുമെന്ന് അവനോട് പറഞ്ഞു.അവന്‍ നാളെ തന്നെ കൊണ്ട് തരാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് ഇതിനൊരു ക്ലാരിഫിക്കേഷന്‍ വരുത്താന്‍ വേണ്ടി ഞാന്‍ അവരോട് സംസാരിച്ചു. അങ്ങനെ ഒരു കൂപ്പണിന്റെ കാര്യം അവര്‍ക്ക് അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്.
അങ്ങനെ അയച്ച മെസ്സേജിന്റെ സ്ക്രീന്‍ഷോട്ടും അവന്റെ നമ്ബറും കസ്റ്റമര്‍ കെയറിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ഒരു 10 മിനിറ്റിനുള്ളില്‍ അവന്‍ എന്നെ തിരിച്ചു വിളിച്ച് ജോലി നഷ്ടപ്പെട്ടു പോയെന്നും അങ്ങനെ ഒരു കൂപ്പണ്‍ അവന്റെ കയ്യിലില്ലെന്നും വെറുതെ നമ്ബര്‍ കിട്ടിയപ്പോള്‍ ഒരു രസത്തിനു വേണ്ടി മെസ്സേജ് അയച്ചതാണ് ക്ഷമിക്കണം എന്നും പറഞ്ഞ് കുറെയധികം ക്ഷമ പറയും കാലു പിടിക്കുകയും ചെയ്തു. പോലീസിലേക്ക് പരാതിപ്പെടും എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
22 വയസ്സോളം പ്രായമുള്ള ഒരു പയ്യനാണ് എന്നാണ് സംസാരത്തില്‍ നിന്ന് എനിക്ക് തോന്നുന്നത്. കുട്ടികള്‍ക്ക് ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.ഒരു നമ്ബര്‍ കിട്ടി കഴിയുമ്ബോഴേക്കും അതിലേക്ക് മെസ്സേജ് അയക്കുകയും ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. ചില പ്രത്യേക സാഹചര്യങ്ങളില്‍ എങ്ങനെയാണ് ഇത്തരം ആപ്പുകളെ വിശ്വസിക്കുന്നത്’.