ബെംഗളൂരു: യൂണിവേഴ്സിറ്റി (പിയു) ഗെസ്റ്റ് അധ്യാപകരു ടെ നിരാഹാര സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം വൈകുന്നതിനെ തുടർന്നാണ് നിരാഹാര സമരം ആരംഭിച്ചത്. വേതനം വർധിച്ചിപ്പിച്ചെങ്കിലും നേരത്തെ 8 മണിക്കൂറു ണ്ടായിരുന്ന ജോലി സമയം 14 മണിക്കൂറായി ഉയർത്തിയത് പിൻ വലിക്കണമെന്നാണ് പ്രധാന ആവശ്യം. കോവിഡിനെ തുടർന്ന് 2264 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 12,900 അധ്യാപകർക്ക് ജോലി അവസരം നിഷേധിക്കുന്ന നില പാടാണ് സർക്കാർ സ്വീകരിക്കു ന്നതെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന എസ്.വരലക്ഷ്മി ആരോപിച്ചു.