ബംഗളൂരു: സ്കൂളില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകൻ ഹൃദയാഘാതത്താല്‍ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചല്ലകരെ യദലഘട്ട വില്ലേജിലെ സ്കൂളിലാണ് സംഭവം.അധ്യാപകനായ ബി.എസ്. സിദ്ധേശപ്പ (57) ആണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
അമിതവേഗത്തില്‍ എസ്‌യുവി ഇടിപ്പിച്ച് അച്ഛനെയും മകളെയും കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ക്ക് സമീപം പുഞ്ചിരിച്ച് സംസാരിച്ച് പാക് യുവതി
അമിതവേഗത്തില്‍ എസ്‌യുവി ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്ക് സമീപം ചിരിച്ചുനില്‍ക്കുന്ന യുവതിയുടെ വീഡിയോ വൈറലായി.പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള വീഡിയോയാണിത്. 32കാരിയായ നടാഷ ഡാനിഷ് ആണ് ഓഗസ്‌റ്റ് 19ന് തന്റെ എസ്‌യുവി അമിതവേഗത്തിലോടിച്ച് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ ഒരു അച്ഛനും മകളും മരണമടയുകയും മറ്റുചിലർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.ബൈക്ക് യാത്രികരായ അച്ഛനെയും മകളെയും ഇടിച്ച ശേഷം പാർക്ക് ചെയ്‌തിരുന്ന കാറും നടാഷ തകർത്തു. നാലോളം പേർക്ക് പരിക്കേറ്റു.
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ വെന്റിലേറ്ററിലുമാണ്. നടാഷ ഓടിച്ച കാറും നിശേഷം തകർന്നിരുന്നു. പാകിസ്ഥാനിലെ പ്രമുഖ യുവ വ്യവസായി ഡാനിഷ് ഇക്‌ബാലിന്റെ ഭാര്യയാണ് നടാഷ.സമൂഹമാദ്ധ്യമമായ എക്‌സില്‍ പ്രചരിക്കുന്ന അപകടത്തിന്റെ വീഡിയോയില്‍ രോഷാകുലരായി നില്‍ക്കുന്ന നാട്ടുകാരോട് നിങ്ങള്‍ക്ക് എന്റെ അച്ഛൻ ആരെന്നറിയില്ല..എന്നാണ് ചിരിച്ച് കൈചൂണ്ടി നടാഷ പറയുന്നത്. ലഹരി ഉപയോഗിച്ച ശേഷം ഒരു അച്ഛനെയും മകളെയും കൊന്ന ഇവരുടെ മുഖത്തെ കൊലച്ചിരി നോക്കൂ..
എന്നാണ് ചിലർ വീഡിയോയില്‍ കമന്റ് ചെയ്‌തിരിക്കുന്നത്. കൊടുംക്രൂരതയ്‌ക്ക് ശേഷവും തന്റെ കുടുംബത്തെ കുറിച്ച് അഹങ്കരിക്കുകയാണ് യുവതി എന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.അപകടമുണ്ടാക്കിയ ശേഷം നടാഷ കോടതിയില്‍ ഹാജരായതുമില്ല. മാനസിക പ്രശ്‌നമുള്ളയാളാണ് നടാഷ എന്നും ജിന്ന ആശുപത്രിയില്‍ ചികിത്സയിലാണ് എന്നുമാണ് അഭിഭാഷകൻ ഇവർക്കായി വാദിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ച നടാഷയ്‌ക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും ഇല്ല എന്നാണ് തെളിഞ്ഞത്. നിലവില്‍ 14 ദിവസം ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ് യുവതി.