കണ്ണൂര്‍: പെരളശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സഹപാഠി.മഷി ഡെസ്കിലും ചുമരിലും ആയതോടെ പിഴയായി 25,000 രൂപ നല്‍കണമെന്നും സ്റ്റുഡന്റ്സ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന അധ്യാപിക റിയയോടെ പറഞ്ഞതായും സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
റിയയുടെ ആത്മഹത്യയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. റിയയുടെ ആത്മഹത്യക്കുറിപ്പില്‍ പേരുള്ള അധ്യാപികയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശേഷമായിരിക്കും കേസില്‍ വിശദമായ അന്വേഷണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പേനയിലെ മഷി റിയയുടെ കൈയില്‍ നിന്ന് ഡെസ്കിലും ചുമരിലും പറ്റിയതിന് അധ്യാപിക ശകാരിച്ചത്. റിയ നല്‍കിയ വിശദീകരണത്തില്‍ അധ്യപിക തൃപ്തയായിരുന്നില്ല. രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വന്നാല്‍ മാത്രമെ സ്കൂളില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും അധ്യാപിക പറഞ്ഞതായാണ് വിവരം.അധ്യാപികയുടെ വാക്കുകള്‍ കുട്ടിക്ക് മാനസിക സമ്മര്‍ദം നല്‍കിയെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ റിയ അധ്യാപികയുടേയും സഹപാഠിയുടേയും പേരെഴുതിവച്ച് ജനലില്‍ ഷോള്‍ കുരുക്കി ജീവനൊടുക്കുകയായിരുന്നു.
വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റേത്: സര്‍വ്വേയിലെ പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തി വിദേശ മാധ്യമം
വിദൂര യാത്രകള്‍ക്ക് ഇന്ന് കൂടുതല്‍ ആളുകളും വിമാന യാത്രകളാണ് തെരഞ്ഞെടുക്കാറുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ പലരും ഇഷ്ടപ്പെട്ട സീറ്റുകള്‍ നോക്കി ബുക്ക് ചെയ്യാറുണ്ട്.ഭൂരിഭാഗം ആളുകളും വിന്‍ഡോ സീറ്റുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ചില അടിയന്തര ഘട്ടങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും ചിലര്‍ ഏതെങ്കിലും കിട്ടുന്ന സീറ്റുകള്‍ തിരഞ്ഞെടുത്ത് യാത്ര ചെയ്യാറാണ് പതിവ്.ഇങ്ങനെയുള്ള യാത്രകളില്‍ അവിചാരിതമായി അപകടങ്ങള്‍ ഉണ്ടാകുമ്ബോള്‍ സുരക്ഷിതമായ ഒരിടമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഇത്തരത്തില്‍ ഏതെങ്കിലും ഒരു സീറ്റ് സുരക്ഷിതമാണോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു സീറ്റ് ഉണ്ട്. ഒരു വിദേശ മാധ്യമം നടത്തിയ സര്‍വ്വേയിലാണ് ഈ സീറ്റിനെ സംബന്ധിച്ച കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അവസാന വരിയിലെ നടുക്കത്തെ സീറ്റാണത്രേ ഏറ്റവും സുരക്ഷിതമായത്. സര്‍വ്വേയുടെ നിഗമനങ്ങള്‍ അനുസരിച്ച് സൗകര്യങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ആരും ആ സീറ്റിന് വേണ്ടി മത്സരം ഉണ്ടാക്കാത്തത്.നിലവിലുള്ള ഏറ്റവും സുരക്ഷിതമായ യാത്ര മാര്‍ഗമാണ് വിമാനം.
മറ്റ് ഗതാഗത മാര്‍ഗങ്ങളെക്കാള്‍ അപകടനിരക്കുകള്‍ വിമാന യാത്രകളില്‍ കുറവാണ്. 2019 ലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 70 മില്ല്യണ്‍ വിമാന യാത്രകളില്‍ 287 വിമാനങ്ങള്‍ മാത്രമാണ് തകര്‍ന്നതായി രേഖെപ്പടുത്തിയിരിക്കുന്നത്.എക്‌സിറ്റ് റോയുടെ അടുത്തിരിക്കുന്നതിനാല്‍ എളുപ്പം പുറത്തു കടക്കാന്‍ സഹായിക്കുന്നതിനാലാണ് അതിനെ സുരക്ഷിതത്വം കൂടിയ സീറ്റ് എന്ന് വിളിക്കുന്നത്. ഈ ഭാഗത്ത് തീ പിടുത്തം ഉണ്ടാകില്ലെന്നും അധികൃതര്‍ ഉറപ്പു വരുത്തണം. നടുഭാഗത്തെ സീറ്റുകള്‍ക്ക് സുരക്ഷ കുറവാണെന്നത് പൊതുവായ ധാരണകള്‍ യാത്രക്കാരില്‍ ഉണ്ട്. വിമാന ചിറകില്‍ ഇന്ധനം സൂക്ഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നുണ്ട്.