ബംഗളൂരു: തന്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.കര്‍ണാടക മന്ത്രി സഭാ വികസനത്തില്‍ ടി.ബി ജയചന്ദ്ര ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊച്ചു മകള്‍ ആര്‍ണ സന്ദീപ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്.’പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്ക്, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തച്ഛനെ മന്ത്രിയാക്കുന്നില്ല എന്നതില്‍ ഞാൻ ദുഃഖിതയാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
കാരണം അദ്ദേഹം ദയാലുവും കഴിവുള്ളവനും കഠിനാധ്വാനിയുമാണ്’ എന്ന് പെൻസില്‍ കൊണ്ട് കുറിച്ച കത്ത് സ്മൈലി വരച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം കഴിഞ്ഞ് മെയ് 27നാണ് 24 മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. നിലവില്‍ 34 അംഗ മന്ത്രിസഭയാണ് കര്‍ണാടകക്കുള്ളത്. അതേസമയം, കുചിടിഗ വിഭാഗത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ടി.ബി ജയചന്ദ്രയെ പിന്തുണക്കുന്നവര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
നീതി ലഭ്യമാക്കാൻ പാര്‍ട്ടി ഹൈകമാന്റിനെ കാണുമെന്ന് ജയചന്ദ്രയും പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത മറ്റ് മുതിര്‍ന്ന എം.എല്‍.എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് രാജ്ഭവനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
21 വയസ്സില്‍ ഞാന്‍ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്ബോള്‍ എന്റെ അമ്മ എന്നെ ചോദ്യം ചെയ്തു: വെളിപ്പെടുത്തലുമായി നടി നീലിമ
മിനി സ്ക്രീനിലും ബിഗ്ഗ് സ്ക്രീനിലും പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് നീലിമ റാണി. കുടുംബ ജീവിതത്തെക്കുറിച്ച് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചത് ശ്രദ്ധ നേടുന്നു.21 വയസ്സില്‍ ഞാന്‍ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്ബോള്‍ തന്റെ അമ്മ എന്നെ ചോദ്യം ചെയ്തു. അതിന് മറുപടി പറയേണ്ടതും അമ്മയെ കൊണ്ട് സമ്മതിക്കേണ്ടതും എന്റെ ഉത്തരവാദിത്വം ആണ്.
അതേ സമയം പുറത്തുള്ള ആള് എന്തിന് നീ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം പറയുക എന്നതിനപ്പുറം അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല’- നീലിമ പറഞ്ഞു.എന്റെ ജീവിതം എന്റെ തീരുമാനവും ചോയിസുമാണ്. അത് ഞാന്‍ ജീവിയ്ക്കും. എന്നെ ചുറ്റി നില്ക്കുന്ന സര്‍ക്കിളില്‍ ഉള്ളവരോട് അല്ലാതെ അതിന് ഞാന്‍ കാരണങ്ങള്‍ നിരത്തേണ്ട ആവശ്യം ഇല്ല. അതേ സമയം അവര്‍ക്ക് ചോദിക്കാം, അതിന് മറുപടി പറയാം. സോഷ്യല്‍ മീഡിയ കമന്റുകള്‍ ഒന്നും എന്നെ ബാധിക്കാറില്ല, കമന്റ് കണ്ടാല്‍ അത് ഡിലീറ്റ് ചെയ്ത് അയാളെ പോയി ബ്ലോക്ക് ചെയ്യും. അത്ര മാത്രം.