Home Featured മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം; ബൈക്ക് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം; ബൈക്ക് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ റാപ്പിഡോ ബൈക്ക് ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.ബെംഗളൂരുവിൽ ആക്ടിവിസ്റ്റായ കൊട്ടാരക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഹാവേരി സ്വദേശി കുറുവെട്ടപ്പ ശിവപ്പ(23)യാണ് അറസ്റ്റിലായത്. തനിക്കുനേരിട്ട ദുരനുഭവം യുവതി ട്വീറ്റ് ചെയ്തതോടെയാണ് ഇലക്േട്രാണിക്‌സിറ്റി പോലീസ് പ്രതിയെ പിടികൂടിയത്.മണിപ്പുരിലെ അക്രമസംഭവങ്ങൾക്കെതിരേ ബെംഗളൂരു ടൗൺഹാളിൽനടന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു യുവതി.ഓട്ടോറിക്ഷ ബുക്കുചെയ്യാൻ നോക്കിയിട്ട് സാധിക്കാത്തതിനാലാണ് ബൈക്ക് ടാക്‌സി വിളിച്ചത്.

എന്നാൽ, മൊബൈൽ ആപ്പ് വഴി ബുക്കുചെയ്ത ബൈക്കിലല്ല ഡ്രൈവറെത്തിയതെന്ന് യുവതി പറഞ്ഞു.ബുക്കുചെയ്ത ബൈക്ക് സർവീസിലാണെന്നാണ് ഡ്രൈവർ പറഞ്ഞത്. യാത്രാമധ്യേ ഡ്രൈവർ മോശമായി പെരുമാറിയെന്നും യാത്ര പൂർത്തിയാക്കിയശേഷം ഫോൺ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും ശല്യപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഡ്രൈവർ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് അടക്കമാണ് യുവതി ട്വീറ്റ് ചെയ്തത്.ഡ്രൈവറെ പുറത്താക്കിയെന്ന് റാപ്പിഡോ അധികൃതർ അറിയിച്ചെന്നും സംഭവത്തിൽ പോലീസ് നടപടിയെടുത്തെന്നും യുവതി പറഞ്ഞു.

ബെംഗളൂരു: മഴശക്തം; കലബുറഗിയിൽ രണ്ടുകുട്ടികൾ കുഴിയിൽ വീണ് മരിച്ചു.

ബെംഗളൂരു: കർണാടകത്തിൽ മഴ ശക്തമായതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവായി. കലബുറഗിയിൽ ജലസംഭരണി നിർമാണ സ്ഥലത്തെ മഴവെള്ളം നിറഞ്ഞ കുഴിയിൽവീണ് രണ്ടു കുട്ടികൾ മരിച്ചു.സഞ്ജയ്ഗാന്ധി നഗർ സ്വദേശികളായ അജയ് ഭീമശങ്കർ (12), അഭിഷേക് സുരേഷ് (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കളിക്കാൻ പോയ മൂന്നുകുട്ടികളെ കാണാതായെന്നും ഞായറാഴ്ച രാവിലെ രണ്ടു കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചൗക്ക് പോലീസ് കേസെടുത്തു.കഴിഞ്ഞ ആറു മാസമായി എൽ ആൻഡ് ടി കമ്പനിയാണ് ജലംസംഭരണി നിർമിച്ചു വരുന്നത്. കുറച്ചു ദിവസമായി നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു.

കുഴിയുള്ള കാര്യം മനസ്സിലാക്കാൻ ബോർഡ് സ്ഥാപിക്കുകയോ വേലി കെട്ടുകയോ ചെയ്തിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. പത്തുലക്ഷം രൂപ നഷ്ട പരിഹാരം നൽകാമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പുനൽകിയ ശേഷമാണ് മൃതദേഹങ്ങൾ എടുത്തത്.തുമകൂരുവിൽ തടാകത്തിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി. ഗുബ്ബി ആഡുഗൊണ്ടനഹള്ളി സ്വദേശികളായ ഹരീഷ് (31), യോഗേഷ് (36) എന്നിവരെയാണ് കാണാതായത്. ഗുബ്ബി സ്‌റ്റേഷനിലെ പോലീസുകാരും നാട്ടുകാരും തിരച്ചിൽ നടത്തിവരുകയാണ്.കുടക്, ഉത്തര കന്നഡ ജില്ലകളിൽ കനത്ത മഴകാരണം തിങ്കളാഴ്ച സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

പല സ്ഥലങ്ങളിലും നദികൾ കരകവിയുകയും പാലങ്ങൾ വെള്ളത്തിലാവുകയും ചെയ്തു.ബെലഗാവി ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി മഴ പെയ്യുന്നുണ്ട്. കൃഷ്ണ, തുംഗഭദ്ര, മാലപ്രഭ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി നദിയും കരകവിഞ്ഞു. ബെംഗളൂരുവിലും മഴ ശക്തമാകുന്നുണ്ട്.

റോഡുകളും പാലങ്ങളും വെള്ളത്തിൽ:ധാർവാഡ് ജില്ലയിൽ തൊഴുത്തിന്റെ ഭിത്തി തകർന്ന് പോത്ത് ചത്തു. അൽനവാര താലൂക്കിലെ ഹൊന്നപുര ഗ്രാമത്തിൽ സിദ്ധപ്പ നായകിന്റെ പോത്താണ് ചത്തത്. ധാർവാഡിലെ മഴക്കെടുതി പ്രദേശങ്ങൾ മന്ത്രി സന്തോഷ് ലാഡ് സന്ദർശിച്ചു. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിൽ ഗാന്ധി മൈതാനം വെള്ളത്തിലായി. സമീപത്തെ കടകളിൽ വെള്ളം കയറി.ശൃംഗേരിയിൽ റോഡ് തകർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് ചിക്കമഗളൂരുവിലെ ഹെബ്ബലെ പാലം വെള്ളത്തിലായി.ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാളിൽ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പിക്കപ്പ് വാൻ കുടുങ്ങി. പിന്നീട് നാട്ടുകാർ വാഹനത്തെ കരയ്‌ക്കെത്തിച്ചു.

ധാർവാഡിൽ ഹലിയാല റോഡിൽ കൂറ്റൻ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ബെലഗാവിയിൽനിന്ന് ഗോവയിലേക്കുള്ള ദേശീയപാതയിൽ പുതുതായി നിർമിച്ച പാലം തകർന്നു. പാലത്തിന്റെ അപ്രോച്ച് റോഡും തകർന്നിട്ടുണ്ട്.ഹാസൻ ജില്ലയിൽ കനത്ത മഴയെ തുടർന്ന് ദേശീയ പാത 75-ൽ മണ്ണിടിഞ്ഞു. തുംഗഭദ്ര അണക്കെട്ടിൽ ജലനിരപ്പ് കൂടിയതോടെ 35,868 ക്യുസെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group