ബെംഗളൂരു :മാന്യത ടെക് പാർക്കും രേവ സർവകലാശാലയും ഉൾപ്പെടെ വസ്തു നികുതി കുടിശിക വരുത്തിയ വൻകിട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഉടൻ നികുതിയൊടുക്കിയില്ലെ ങ്കിൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്തയുടെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷമാണ് യെലഹങ്ക സോണിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്.
മാന്യത ടെക്പാർക്ക് 70 കോടി രൂപയും റോയൽ ഹാൾ 70 ലക്ഷവും റേവ സർവകലാശാല 16 കോടി രൂപയും, റോയൽ ഗ്രാൻഡ് ബാങ്ക്വിറ്റ് ഹാൾ 70 ലക്ഷം രൂപയുമാണു കുടിശിക വരുത്തിയത്.സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടില്ലെങ്കിലും കുടിശിക അടച്ചില്ലെങ്കിൽ സീൽ ചെയ്യുമെന്ന് നോട്ടിസിൽ വ്യക്ത മാക്കിയിട്ടുണ്ട്.