ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള വിതരണ ശൃംഖലയായ ബിസ്‌ലരി ടാറ്റാ ഗ്രൂപ്പിന് കീഴിലാകുന്നു. 7000 കോടി രൂപയ്ക്കാകും ബിസ്‌ലരിയെ ടാറ്റ ഏറ്റെടുക്കുക. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അന്തിമ ധാരണയായത്.
82കാരനായ ബിസ്‌ലരി ഉടമ രമേശ് ചൗഹാന്‍ പ്രായാധിക്യത്തിന്റെ അവശതകള്‍ നേരിടുന്നതിനാലാണ് വില്‍ക്കാന്‍ തീരുമാനമെടുത്തത്. ചൗഹാന്റെ മകള്‍ ജയന്തിക്ക് ബിസിനസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്നാണ് വില്‍ക്കുന്നതെന്നാണ് ബിസ്‌ലരി നല്‍കുന്ന വിശദീകരണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ടാറ്റ ഗ്രൂപ്പുമായി ബിസ്‌ലരി ചര്‍ച്ച നടത്തിയിരുന്നു.
ടാറ്റയെ കൂടാതെ റിലയന്‍സ് റീടെയില്‍, നെസ്ലേ, ഡാനോണ്‍ തുടങ്ങി പ്രമുഖ കമ്പനികളും ബിസ്‌ലരി ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
1965ല്‍ ഫെലിസ് ബിസ്‌ലരി സ്ഥാപിച്ച ഒരു ഇറ്റാലിയന്‍ കമ്പനിയായിരുന്നു ബിസ്‌ലരി.. അതേവര്‍ഷം തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 1969ല്‍ ചൗഹാന്‍മാര്‍ നാല് ലക്ഷത്തിന് സ്വന്തമാക്കി. 1969ല്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള പാര്‍ലെ എക്‌സ്‌പോര്‍ട്‌സ് ഇറ്റാലിയന്‍ വ്യവസായിയില്‍ നിന്ന് കമ്പനി വാങ്ങുമ്പോള്‍ അദ്ദേഹത്തിന് 28 വയസ്സ് മാത്രമാണുണ്ടായിരുന്നത്.
മദ്യപാന പാര്‍ട്ടികളില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരനെ പിരിച്ചുവിട്ടു
തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് ആളുകളെ പിരിച്ചുവിടുന്നതിന് കമ്പനികള്‍ പറയാറുള്ളത് പലവിധ കാരണങ്ങളാലാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടത് അത്ര സാധാരണമല്ലാത്ത മറ്റ് ചില കാരണങ്ങളാലാണ്. ഓഫീസില്‍ സീരിയസായിരിക്കുന്നു, സഹപ്രവര്‍ത്തകരുമായുള്ള പെരുമാറ്റത്തില്‍ ഒട്ടും ‘ഫണ്ണി’ അല്ല. വാരാന്ത്യത്തില്‍ ജീവനക്കാര്‍ക്കായി നടത്തുന്ന മദ്യസല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നിങ്ങനെയായിരുന്നു പുറത്താക്കുന്നതിന് കമ്പനി പറഞ്ഞ കാരണങ്ങള്‍.
കമ്പനിയില്‍ സീനീയര്‍ അഡ്‌വൈസര്‍ ആയി ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിട്ടത്. എന്നാല്‍, ഇതിനെതിരെ ജീവനക്കാരന്‍ നടത്തിയ നിയമപോരാട്ടം വിജയം കാണുകയും ഇയാളെ തിരിച്ചെടുക്കാന്‍ കോടതി വിധിക്കുകയും ചെയ്തു. ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏതായാലും ജീവനക്കാരന്‍ അത്ര വേഗത്തില്‍ ഒന്നും ജോലി ഉപേക്ഷിച്ചു പോകാന്‍ തയ്യാറായിരുന്നില്ല. അയാള്‍ കേസുമായി കോടതിയില്‍ എത്തി. കോടതി ഇപ്പോള്‍ ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാളെ തിരികെ സ്ഥാപനത്തില്‍ ജോലിയില്‍ എടുക്കണം എന്നും വിനോദ പരിപാടികളിലും മദ്യ പാര്‍ട്ടികളിലും എല്ലാവരും പങ്കെടുക്കണമെന്ന് വാശി പിടിക്കാന്‍ പാടില്ലെന്നും ആയിരുന്നു കോടതിയുടെ വിധി. മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നും കോടതി പരാമര്‍ശിച്ചു.
പാരീസ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്യൂബിക് പാര്‍ട്ണേഴ്സ് ആണ് സീനീയര്‍ അഡ്‌വൈസര്‍ ആയി ജോലി ചെയ്യുന്ന ജീവനക്കാരനെ പിരിച്ചുവിട്ടതും തിരിച്ചെടുത്തതും. 2011 -ല്‍ ജോലി്യഇല്‍ പ്രവേശിച്ച ജീവനക്കാരനെ 2015-ലാണ് പിരിച്ചു വിട്ടത്. തുടര്‍ന്ന് ഇദ്ദേഹം കോടതിയെ സമീപിച്ചു. ഈ മാസം ആദ്യമാണ് കോടതി കേസ് പരിഗണനയ്ക്ക് എടുത്തത്. എന്നാല്‍ കേസിലെ വിധി ഈ ആഴ്ചയാദ്യമാണ് കോടതി പ്രഖ്യാപിച്ചത്.
മദ്യപാന പാര്‍ട്ടികളിലും മറ്റ് വിനോദ പരിപാടികളിലും എല്ലാവരും പങ്കെടുക്കണമെന്ന് വാശി പിടിക്കുന്നത് തീര്‍ത്തും അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. താല്‍പര്യമുള്ളവര്‍ മാത്രം ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടിലേക്ക് സ്ഥാപനങ്ങള്‍ മാറണമെന്നും അല്ലാത്തപക്ഷം അത് താല്പര്യമില്ലാത്ത വ്യക്തികളെ ധര്‍മ്മസങ്കടത്തിലാക്കുമെന്നും കോടതി പറഞ്ഞു .
2011-ല്‍ കമ്പനിയില്‍ ചേര്‍ന്ന ടി 2014-ല്‍ ഡയറക്ടറായി. എന്നാല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന് ടീം സ്പിരിറ്റ് ഇല്ല എന്ന് ആരോപിച്ച് 2015-ല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ക്യൂബിക് പാര്‍ട്ണേഴ്സ് തീരുമാനിക്കുകയായിരുന്നു.