ബംഗളൂരു: ഗണേശ ചതുർഥി ആഘോഷത്തിന് സംഭാവന നല്‍കിയില്ലെന്നാരോപിച്ച് ടാങ്കർ ലോറി ഡ്രൈവർക്ക് മർദനം. ബോഗനഹള്ളി സ്വദേശി മെഹബൂബ് സുൻഹാനി എന്ന യുവാവിന്റെ പരാതിയില്‍ ബെലന്ദൂർ പൊലീസാണ് യശ്വന്ത്, മഞ്ജു എന്നിവർക്കെതിരെ വ്യക്തിയെ ആക്രമിച്ചതിനും നിയമവിരുദ്ധമായി തടഞ്ഞതിനും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമെതിരെ കേസെടുത്തത്.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെഹബൂബിനെ സംഘം തടയുകയും 500 രൂപ ആവശ്യപ്പെടുകയുമായിരുന്നു.
കൈയില്‍ 10 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന മെഹബൂബ് അത് നല്‍കിയതോടെ യുവാക്കള്‍ മെഹബൂബിനെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ വീണ യുവാവിനെ കണ്ട അതുവഴി വന്ന യാത്രക്കാരാണ് കുടുംബത്തിനെ വിവരമറിയിച്ചത്. മുഖത്തെ നീർക്കെട്ടിനെയും ആന്തരിക രക്തസ്രാവത്തെയും തുടർന്ന് യുവാവിനെ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ചത്താലും ലൈക്കും കമന്റും വേണം: സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് റീലാക്കി യുവാവ്: ശിഷ്ടകാലം ജയിലില്‍
ഇത് സോഷ്യല്‍ മീഡിയയുടെ യുഗമാണ്. ഊണിലും ഉറക്കത്തിലും സുഖത്തിലും ദുഃഖത്തിലും സോഷ്യല്‍ മീഡിയയില്‍ രണ്ട് പോസ്റ്റിട്ട് ലൈക്ക് സമ്ബാദിച്ചാലേ പലർക്കും ആശ്വാസം കിട്ടൂ.അങ്ങനെ ലൈക്കും കമന്റും വഴി പ്രശസ്തി ലക്ഷ്യം വച്ച് പലരും പരിധി വിട്ട് കാര്യങ്ങള്‍ ചെയ്ത് പണി വാങ്ങിച്ച് കൂട്ടാർ ഉണ്ട്. ഇപ്പോഴിതാ അങ്ങനെ മുട്ടൻ പണി കിട്ടിയ ഒരാളുടെ അനുഭവം ആണ് പുറത്ത് വരുന്നത്.ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ നടന്ന വിചിത്രമായ ഒരു സംഭവമാണ് എല്ലാത്തിനും ആധാരം.വീഡിയോയില്‍ മുകേഷ് കുമാർ മരിച്ചതായി നടിച്ച് കാസ്ഗഞ്ചിലെ റോഡില്‍ അനങ്ങാതെ കിടക്കുന്നത് കാണാം
. 23 കാരൻ്റെ ശരീരം ഒരു വെളുത്ത ബെഡ് ഷീറ്റില്‍ പൊതിഞ്ഞു, മൂക്കില്‍ പഞ്ഞി കുത്തി നിറച്ച്, കഴുത്തില്‍ ഒരു പുഷ്പമാലയും വച്ചാണ് പ്രദർശിപ്പിക്കുന്നത്. വീഡിയോ അവസാനിക്കുമ്ബോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കുമാർ പെട്ടെന്ന് എഴുന്നേല്‍ക്കുന്നു. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്.പിന്നാലെ പൊതുജന ശല്യവും കുഴപ്പവും ഉണ്ടാക്കിയതിന് കുമാറിനെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ എക്‌സില്‍ പങ്കിടുകയും ചെയ്തു , ‘#ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍, തിരക്കേറിയ കവലയ്ക്ക് നടുവില്‍ കിടന്ന് ഒരു യുവാവ് മരിക്കുന്നതായി അഭിനയിച്ചു. . ‘റീല്‍ സ്റ്റാർ’ മുകേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് എക്സ് പോസ്റ്റ്.