തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ബംഗളൂരു: വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി കര്‍ണാടക. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തിരുമാനം. അതേസമയം രാത്രി കര്‍ഫ്യൂ നിലനിര്‍ത്തും. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനമെന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടില്ല.
കുട്ടികള്‍ക്കിടയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ബെംഗളൂരു അര്‍ബനിലെ സ്‌കൂളുകളും 10, 11 ക്ലാസുകളും അടച്ചിടല്‍ തുടരും. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കാന്‍ തിരുമാനമായത്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് 5 ശതമാനം കടന്നാല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടപത്തു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു.
2.93 ലക്ഷം സജീവ കേസുകളുണ്ട്. ഇവരില്‍ 2.86 ലക്ഷം പേര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുകയാണ്. ആകെ, 5,343 പേര്‍ ആശുപത്രിയിലുണ്ട്, 340 പേര്‍ ഐസിയുവിലും 127 പേര്‍ വെന്റിലേറ്റോയിആകെ, 5,343 പേര്‍ ആശുപത്രിയിലുണ്ട്, 340 പേര്‍ ഐസിയുവിലും 127 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തിലുമാണ് കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിക്കണമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു അഭിപ്രായം. കൂടുതല്‍ കേസുകള്‍ ഉള്ളതിനാല്‍ ബെംഗളൂരുവിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ചിലര്‍ വാദിച്ചു. പക്ഷേ, വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത നിയമങ്ങള്‍ വേണ്ടെന്നാണ് യോഗത്തിലെ തിരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകള്‍ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. 3 മുതല്‍ 5 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചാല്‍ മൂന്ന് ദിവസത്തേക്ക് ഒരു സ്കൂള്‍ അടച്ചിടാന്‍ പ്രാദേശിക അധികൃതര്‍ക്ക് തിരുമാനിക്കാം. 25-30 കുട്ടികള്‍ പോസിറ്റീവായാല്‍ ഏഴ് ദിവസത്തേക്ക് സ്‌കൂള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. നിലവില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.94 ശതമാനമാണ്, അതേസമയം കുട്ടികളില്‍ ഇത് 8 ശതമാനമാണ്.5.33 ലക്ഷം ടെസ്റ്റുകളില്‍, 6-15 വയസ് പ്രായമുള്ള കുട്ടികളുടെ പോസിറ്റീവ് നിരക്ക് 5.94 ശതമാനമാണ്.ഈ പ്രായത്തിലുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമുള്ള ആറ് ജില്ലകളാണ് ഉളളത്. മറ്റ് ജില്ലകളില്‍ 5 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്,മന്ത്രി അറിയിച്ചു.
അതിനിടെ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും.അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനവരി 9 മുതലാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിലവില്‍ രാത്രി 10 മുതല്‍ 5 വരെ രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിന്‍ ഡാറ്റ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ 28,561 പുതിയ കേസുകളും 39 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. തലസ്ഥാന നഗരമായ ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ ഉള്ളത്, കോയമ്ബത്തൂരില്‍ 3,390, ചെങ്കല്‍പേട്ട് 2,196 എന്നിങ്ങനെയാണ് കേസുകള്‍.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വ്യാഴാഴ്ചയും 3 ലക്ഷത്തില്‍ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,47,254 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 20,18,825 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.23 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,51,777 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,60,58,806 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.50ശതമാനമാണ്പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 16.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 17.94 ശതമാനമാണ്.