കോവിഡില്‍ നിലപാട് കടുപ്പിച്ച് തമിഴ്നാട്. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നതും മൂന്നാം തരംഗത്തെക്കുറിച്ച കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് നിയന്ത്രണം.
ആഘോഷങ്ങള്‍ക്കും രാഷ്ട്രീയ പൊതുയോഗങ്ങള്‍ക്കുമൊക്കെ ഒക്ടോബര്‍ 31 വരെ നിയന്ത്രണമേര്‍പ്പെടുത്തി.
*കേരളത്തിൽ നിന്നുള്ളവരെ പൂർണമായി വിലക്കി ദക്ഷിണ കന്നഡ ഡി സിയുടെ ഉത്തരവ്*
തമിഴ്നാട്ടില്‍ ഇന്നലെ 1596 പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കോയമ്ബത്തൂര്‍, ചെന്നൈ, ഈറോഡ്, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദിനേനയുള്ള കണക്കുകള്‍ കുറവാണെങ്കിലും ചില ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുതലാണെന്നും അത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മതപരമായ ആഘോഷങ്ങള്‍ വീടുകളിലാക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്നതൊഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി .
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള പൊതുഗതാഗതം തമിഴ്നാട് സര്‍ക്കാര്‍ നിര്‍ത്തി വച്ചു.