Home covid19 കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കി തമിഴ്നാട്

കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കി തമിഴ്നാട്

by മൈത്രേയൻ

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കി.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.

കേരളത്തില്‍ കോവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പരിശോധന കടുപ്പിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആയവര്‍ക്കും ഇ-പാസ് ഉള്ളവര്‍ക്കും മാത്രമേ അതിര്‍ത്തി കടക്കാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നിരുന്നു.

തമിഴ്നാട്ടിലെ സ്കൂളുകളില്‍ പഠിക്കുന്ന കേരളത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മതിയായ രേഖകളില്ലാത്ത വാഹന യാത്രികരെ മടക്കി അയക്കുകയാണ്. നിയന്ത്രണം ലംഘിച്ച്‌ അതിര്‍ത്തി കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കേരള ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നത്. അതുകൊണ്ടുതന്നെ അതിര്‍ത്തി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ ഈ വഴിയിലൂടെ നിര്‍ബാധം ലഹരിക്കടത്ത് നടത്തുന്നു എന്ന ആരോപണവും ഉണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group