മംഗളൂരു: മംഗളൂരുവില്‍ മണ്‍വിളക്ക് വില്‍പനക്കാരനായ തമിഴ്‌നാട് സ്വദേശിനിയെ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തി.തമിഴ്‌നാട് സേലം സ്വദേശി മായാവേല്‍ പെരിയസാമി (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത മംഗളൂരു പൊലീസ് ഹൂവിന ഹഡഗലി സ്വദേശി വക്കില്‍ നായിക് (42) എന്ന രവിയെ അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 14 മുതല്‍ പെരിയസാമിയും ഭാര്യയും നഗരത്തിലെത്തി ആലകെ മാര്‍ക്കറ്റ് പരിസരത്ത് മണ്‍വിളക്ക് വില്‍പന നടത്തിവരികയായിരുന്നു. രവി പെരിയസാമിയില്‍ നിന്ന് പലതവണ മണ്‍ വിളക്കുകള്‍ വാങ്ങിയിരുന്നു.എന്നാല്‍ പണം നല്‍കിയിരുന്നില്ല. ഇതേ ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് പണം നല്‍കാമെന്ന് പറഞ്ഞ് പെരിയസാമിയെ രവി കുളൂര്‍ ഗ്രൗണ്ടിലെത്തിച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെരിയ സ്വാമിയെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ലിറ്ററിന് ആറ് രൂപ കൂടും; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടും.ഡിസംബര്‍ ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക. സര്‍ക്കാര്‍ ശുപാര്‍ശ ഭാഗികമായി അംഗീകരിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു .പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് വില വര്‍ധിപ്പിക്കാനുള്ള നിലവിലെ തീരുമാനം.
വില വര്‍ധനവിന്റെ 83.75 ശതമാനം കര്‍ഷകന് നല്‍കുമെന്നും മില്‍മ പറഞ്ഞു. ലിറ്ററിന് 5.025 രൂപ കര്‍ഷകന് ലഭിക്കും. വിതരണക്കാര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും 0.75 ശതമാനവും മില്‍മയ്ക്ക് 3.50 ശതമാനം പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് 0.50 ശതമാനം എന്നിങ്ങനെയാണ് വര്‍ധിപ്പിച്ച തുക വീതിക്കുക.