ചെന്നൈ: കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്കായി സ്കൂളുകൾക്ക് തമിഴ്നാട് സർക്കാർ 116 കോടി നൽകും. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന സാധ്യത കണക്കിലെടുത്താണ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പ്രതിമാസ സഹായധനമായി പണം കൈമാറുക. ആയിരത്തിൽ കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകൾക്ക് പ്രതിമാസം ഒരുലക്ഷം രൂപ വീതം നൽകും.251-1000 വിദ്യാർഥികളാണെങ്കിൽ 75,000, 100-250 കുട്ടികൾ ഉള്ളവയ്ക്ക് 50,000, 16 – 100 പേരുള്ളവയ്ക്ക് 25,000, അതിലും കുറവ് എണ്ണം വിദ്യാർഥികളുള്ള സ്കൂളുകൾക്ക് 12,500 എന്നിങ്ങനെയാണു മാസം തോറും ലഭിക്കുക.
കോവിഡ്: സ്കൂളുകൾക്ക് 116 കോടി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
previous post