ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താനിപ്പോള്‍ ഐസൊലേഷനില്‍ ആണെന്ന് അറിയിച്ച അദ്ദേഹം എല്ലാവരും മാസ്‌ക് ധരിച്ച്, പ്രതിരോധ കുത്തിവെപ്പ് എടുത്ത് സുക്ഷിതരായിരിക്കണമെന്നും പറഞ്ഞു.
അതേസമയം സ്‌റ്റാലിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ് എന്നും ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കി.