ചെന്നൈ: പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയ്ക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇദ്ദേഹം സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയത്.
അതേസമയം, പരാതി പറഞ്ഞപ്പോള്‍ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നല്‍കുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയന് വിത്ത് കോണ്‍ ഫ്രൈഡ് റൈസ് ആണ് കൊ സേഷ’ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍, ഭക്ഷണത്തില്‍ ചിക്കന്‍ പീസുകള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ‘ജീവിതത്തിലുടനീളം ഞാന്‍ വെജിറ്റേറിയനായിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവര്‍ എന്റെ മൂല്യങ്ങളെ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നത്.
സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതില്‍ ഞാന്‍ നിയമ നടപടിയെടുക്കും.”- കൊ സേഷ ട്വീറ്റ് ചെയ്തു.
കടയുടമയെ ആക്രമിച്ച് ഒളിവില്‍പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍
ചേര്‍പ്പ്: ചിറക്കലില്‍ 2010 ജൂലൈ 12ന് മൊബൈല്‍ കടയുടമയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി വിചാരണ സമയത്ത് കോടതിയില്‍ ഹാജറാകാതെ ഒളിവില്‍പോയ ഒന്നാംപ്രതി പെരുമ്ബിടിക്കുന്നില് തണ്ടിയേക്കല്‍ വീട്ടില്‍ സുരേഷ് പൊലീസ് പിടിയിലായി. ഇഞ്ചമുടി താഴത്തുപീടിക വീട്ടില്‍ ജില്ഷാദിനെയാണ് ഇയാള്‍ ആക്രമിച്ചത്. ചേര്‍പ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കോടതി വാറന്റ് ഉത്തരവായതിനെ തുടര്‍ന്ന് അന്വേഷണം നടക്കുമ്ബോഴാണ് ഇയാള്‍ പെരുമ്ബിടിക്കുന്നില് ഉണ്ടെന്ന് വിവരം ലഭിച്ചത്. സി.ഐ ടി.വി. ഷിബുവിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജെ. ജെയ്സന്റെ നേതൃത്വത്തില്‍ എസ്.ഐ അരുണ്‍, സി.പി.ഒ അനൂപ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.