Home കായികം T20 WC 2026: അഭിഷേകിന്റെ ഫ്‌ളോപ്പ് ഷോ നല്ല കാര്യം!! ഈ കപ്പ് ഇന്ത്യക്ക്? 2024 തന്നെ തെളിവ്

T20 WC 2026: അഭിഷേകിന്റെ ഫ്‌ളോപ്പ് ഷോ നല്ല കാര്യം!! ഈ കപ്പ് ഇന്ത്യക്ക്? 2024 തന്നെ തെളിവ്

by ടാർസ്യുസ്

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ടിന് പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്‌ ഏറ്റവും വലിയ തലവേദന ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ദയനീയ ഫോമാണ്.നേരത്ത സിക്‌സറുകളായിരുന്നു അദ്ദേഹത്തിന്റെ വീക്ക്‌നെസുകളെങ്കില്‍ ഇപ്പോള്‍ അതു ഡെക്കുകളായി മാറിയിരിക്കുകയാണ്.ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ഫിനിഷ് ചെയ്യുമെന്ന് പ്രവചിക്കപ്പെട്ട അദ്ദേഹം ഇതുവരെ അക്കൗണ്ട് പോലും തുറന്നിട്ടില്ലെന്നതാണ് ഏറ്റവും ഷോക്കിങായ കാര്യം. കളിച്ച മൂന്നു മല്‍സരങ്ങളിലും ഡെക്കായ അഭിഷേകിന് അസുഖം കാരണം ഒരു കളിയില്‍ പുറത്തിരിക്കേണ്ടിയും വന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങിലെ ഈ മോശം ഫോം ഇന്ത്യയെ സംബന്ധിച്ച്‌ നല്ല കാര്യമാണെന്നതാണ് കൗതുകകരമായ കാര്യം. ടീം ഒരിക്കല്‍ക്കൂടി കിരീടമുയര്‍ത്താനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണമറിയാം.എന്തുകൊണ്ട് സന്തോഷിക്കാം?അഭിഷേക് ശര്‍മയുടെ ദയനീയ ഫോം ഇന്ത്യയെ സന്തോഷിപ്പിക്കാനുള്ള പ്രധാന കാരണം 2024ലെ അവസാനത്തെ ട്വന്റി 20 ലോകകപ്പ് തന്നെയാണ്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്ത വേദിയായ ടൂര്‍ണമെന്റില്‍ സംഭവിച്ചതും സമാനമായ സമാനമായ കാര്യങ്ങളാണ്.അന്നു ടീമിന്റെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ രോഹിക് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമായിരുന്നു. ഈ സൂപ്പര്‍ ഓപ്പണിങ് കോംബോ ടൂര്‍ണമെന്റില വന്‍ വിജയമാവുമെന്ന് എല്ലാവരും ഉറപ്പിച്ചെങ്കിലും സംഭവിച്ചത് തിരിച്ചാണ്.രോഹിത് മികച്ച പല ഇന്നിങ്‌സുകളും കളിച്ചപ്പോള്‍ കോലി തുടരെ ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരുന്നു. ഇതോടെ അദ്ദേഹത്തെ ഓപ്പണിങില്‍ നിന്നും മാറ്റി പകരം ബാക്കപ്പ് ഓപ്പണറായ യശസ്വി ജയ്‌സ്വാളിനെ പരീക്ഷിക്കണമെന്നും ആവശ്യങ്ങളുര്‍ന്നു. പക്ഷെ ടീം മാനേജ്‌മെന്റ് കോലിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.ഗ്രൂപ്പുഘട്ടത്തിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ കോലിയുടെ സമ്പാദ്യം വെറും അഞ്ചു റണ്‍സായിരുന്നു. ഒരു കളിയില്‍ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. അയര്‍ലാന്‍ഡിനെതിരേ ഒരു റണ്‍സുമായി തുടങ്ങിയ അദ്ദേഹം പാകിസ്താനെതിരേ മൂന്നു ബോളില്‍ നേടിയത് വെറും നാലു റണ്‍സാണ്. യുഎസ്‌എയ്‌ക്കെതിരേ കോലി ഡെക്കാവുകയും ചെചെയ്തു.ഈ ലോകകപ്പിലും ഏറെക്കുറെ സമാനമാണ് കാര്യങ്ങള്‍. ഇഷാന്‍ കിഷന്‍ അഗ്രസീവ് ഇന്നിങ്‌സുകളുമായി ഓപ്പണിങില്‍മിന്നിക്കുന്വോള്‍ അഭിഷേക് ശര്‍മ റണ്‍സില്ലാതെ പതറുകയാണ്. എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ടു പോകവെ അദ്ദേഹം ബാറ്റിങിലെ പഴയ ടച്ച്‌ വീണ്ടെടുക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.കഴിഞ എഡിഷനില്‍ സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താനെതിരേയാണ് കോലി ആദ്യത്തെ രണ്ടക്ക സ്‌കോര് കുറിക്കുന്നത്. 24 ബോളില്‍ 24 റണ്‍സാണ് അദ്ദേഹം നേടിയത്. ബംഗ്ലാദേശിനെതിരേ 28 ബോളില്‍ 37 റണ്‍സ് സ്‌കോര്‍ ചെയ്ത കോലി ഓസ്ട്രലിയക്കെതിരേ ഡെക്കാവുകയും ചെയ്തു.സെമി ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഒമ്പതു ബോളില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്തായി. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള കടുപ്പമേറിയ ഫൈനലില്‍ കോലി തനിനിറം പുറത്തെടുത്തു. ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍ പതറിയപ്പോള്‍ 59 ബോളില്‍ 75 റണ്‍സുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറി.സൗത്താഫ്രിക്കയെ വീഴ്ത്തി ലോകകിരീടമുര്‍ത്താന് ഇന്ത്യയെ സഹായിച്ചതും കോലിയുടെ മാച്ച്‌ വിന്നിങ് പ്രകടനമായിരുന്നു. ഈ ലോകകപ്പിലെ വരാനിരിക്കുന്ന വമ്പന്‍ മല്‍സരങ്ങളില്‍ അഭിഷേകില്‍ നിന്നും സമാനമായ മാച്ച്‌ വിന്നിങ് ഇന്നിങ്‌സുകളുണ്ടാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group