ബെംഗളൂരു:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തനിക്ക് 30 കോടി രൂപ വാഗ്‌ദാനം നല്‍കിയെന്ന പരാതിയില്‍ കർണാടക പൊലീസ് നടപടികൾ ആരംഭിച്ചതായി ഫേസ്ബുക്കില്‍ സ്വപ്‌ന സുരേഷ്. എന്നാല്‍ സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നാണ് കൃഷ്ണരാജപുര പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരം അറിയാനായി സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കൃഷ്ണപരാജപുര പൊലീസുമായി ഇടിവി ഭാരത് പ്രതിനിധി ബന്ധപ്പെട്ടപ്പോഴാണ് പ്രതികരണം.
കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ കുറ്റം രജിസ്റ്റർ ചെയ്തുവെന്നും തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നുമാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിട്ടില്ലെന്നും നേരത്തെ ഇഡി പരിശോധനയുമായി ബന്ധപ്പെട്ട കേസ് മാത്രമേ അറിയികയുള്ളുവെന്നുമാണ് കൃഷ്ണരാജപുര പൊലീസ് പറയുന്നത്.
പരാതിയിലേക്കെത്തുന്നത് ഇങ്ങനെ:അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ബെംഗ്ലൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
പോസ്‌റ്റ്മൂന്നു ദിവസം മുമ്പ് വിജയന്‍പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ചാനല്‍ അഭിമുഖത്തിനെന്ന പേരില്‍ തന്നെ വിളിച്ചുവെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്ന് ഇയാള്‍ അറിയിച്ചതായും സ്വപ്‌ന ലൈവിലൂടെ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ നേരിട്ടും ഡിജിറ്റലായുമുള്ള എല്ലാ തെളിവുകളും അദ്ദേഹത്തെ ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ വിടണമെന്നാണ് അയാളുടെ നിര്‍ദേശമെന്നും സ്വപ്‌ന ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തു കൊണ്ടുവരും വരെ പോരാടുമെന്നും സ്വപ്‌ന പറഞ്ഞു.
പുതിയ സ്വപ്‌ന’യാകാന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള തെളിവുകള്‍ തിരികെ നല്‍കിയാല്‍ ജയ്‌പൂരിലോ ഹരിയാനയിലോ പോയി സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും മുഖ്യമന്ത്രി നല്‍കുമെന്നും അല്ലെങ്കില്‍ തന്നെ കൊല്ലുമെന്നുമാണ് വിജയന്‍ പിള്ള എന്നയാള്‍ അറിയിച്ചത്. ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ വിടുക, ശേഷം മലേഷ്യയിലേക്ക് മാറി പുതിയ ഒരു സ്വപ്‌നയായി ജീവിക്കുക ഇതായിരുന്നു അവര്‍ മുന്നോട്ടുവച്ച നിര്‍ദേശമെന്നും ഇതിനായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നും സ്വപ്‌ന വ്യക്തമാക്കി. ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും മുഖ്യമന്ത്രി നല്‍കുമെന്ന് എം.വി ഗോവിന്ദന്‍ അറിയിച്ചതായും ദൂതന്‍ പറഞ്ഞുവെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തിരുന്നു
ഭാര്യക്കു നല്‍കുന്ന ജീവനാംശം വെട്ടിക്കുറയ്ക്കണമെന്ന് ഭര്‍ത്താവ്, പൊളിച്ചടുക്കി കോടതി
വിവാഹം കഴിച്ച ശേഷം ഭാര്യയുടെ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ഭര്‍ത്താവ് ബാധ്യസ്ഥനെന്ന് കോടതി.വരുമാനം ചൂണ്ടിക്കാട്ടി ഭാര്യയുടെ ജീവനാംശം വെട്ടിക്കുറയ്ക്കണം എന്ന ഭര്‍ത്താവിന്‍്റെ ഹര്‍ജിയിലാണ് ഡെല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. കീഴ്‌ക്കോടതി നിശ്ചയിച്ച പ്രതിമാസം 8,000 രൂപ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.’വിവാഹത്തിന് മുമ്ബ് ആണുങ്ങള്‍ നിറയേ വാഗ്ദാനങ്ങളാണ് നല്‍കുന്നത്.
സമ്ബാദിക്കാനുള്ള വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു, എന്നാല്‍ വിവാഹശേഷം, ബന്ധം വഷളാകുമ്ബോള്‍ അയാള്‍ തൊഴില്‍രഹിതനാണെന്ന് പറയുന്നു. ഒരു വ്യക്തി വിവാഹിതനാകുമ്ബോള്‍, അതിനോടൊപ്പം വരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണം.’ കര്‍ക്കര്‍ദൂമയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുണ്‍ സുഖിജ പറഞ്ഞു.യുവാവിന്റെ വിവാഹ നിശ്ചയവും വിവാഹവും പഞ്ചനക്ഷത്ര ഹോട്ടലിലാണ് നടന്നത്. എന്നാല്‍ മാസം നാലായിരം രൂപ മാത്രമാണ് വരുമാനമെന്നാണ് ഇപ്പോള്‍ യുവാവ് പറയുന്നത്.
പിന്നെ എങ്ങനെ എണ്ണായിരം രൂപ ജീവനാംശം നല്‍കുമെന്നാണ് അയാള്‍ വാദിച്ചത്. തെളിവിനായി തഹസില്‍ദാറില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.ഒരു തഹസില്‍ദാര്‍ക്ക് ഇങ്ങനെ ഒരാളുടെ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏതു രീതിയില്‍ കഴിയുമെന്ന് സെഷന്‍സ് കോടതി ആശ്ചര്യപ്പെട്ടു. നാലായിരം രൂപ വരുമാനമുള്ളയാള്‍ താന്‍ ഗഡുക്കളായി അടയ്ക്കുന്ന ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. ഇത്രയും കുറഞ്ഞ വരുമാനത്തില്‍ ഏത് ബാങ്കാണ് അദ്ദേഹത്തിന് വായ്പ നല്‍കിയതെന്നും കോടതി ചോദിച്ചു.
ജീവനാംശം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഭാര്യ നല്ല വിദ്യാഭ്യാസം ഉള്ളവളാണെന്നും മാസവരുമാനം 80,000 രൂപയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് ജോലി ചെയ്യുന്നതെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. 4000 രൂപ ശമ്ബളമുള്ള ഒരാള്‍ക്ക് മാസം 80,000 രൂപ വരുമാനമുള്ള മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് എങ്ങനെയെന്ന് ദഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ വസ്തുതകളും വ്യാജവും കെട്ടിച്ചമച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.