Home Featured നഴ്‌സിനെ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി 4 ദേശീയ നീന്തൽ താരങ്ങൾ ബംഗളുരു പോലീസ് കസ്റ്റഡിയിൽ

നഴ്‌സിനെ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി 4 ദേശീയ നീന്തൽ താരങ്ങൾ ബംഗളുരു പോലീസ് കസ്റ്റഡിയിൽ

ബം​ഗ​ളൂ​രു: ഡേ​റ്റി​ങ്​ ആ​പ്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട ന​ഴ്​​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ നാ​ല്​ നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​യ ര​ജ​ത്​, ശി​വാ​ര​ണ്‍, ദേ​വ്​ സ​രോ​യ്​, യോ​ഗേ​ഷ്​ കു​മാ​ര്‍ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.ബം​ഗ​ളൂ​രു​വി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു നാ​ലു​പേ​രും.

ഇ​തി​നി​ടെ ഡേ​റ്റി​ങ്​ ആ​പ്​ വ​ഴി ര​ജ​ത്​ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ഡി​ന്ന​റി​ന്​ ക്ഷ​ണി​ച്ചു. ഭ​ക്ഷ​ണ​ശേ​ഷം ഇ​വ​രു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ​രാ​തി. തു​ട​ര്‍​ന്ന്​ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ യു​വ​തി മു​റി​യി​ല്‍​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. കേ​സെ​ടു​ത്ത സ​ഞ്ജ​യ്​ ന​ഗ​ര്‍ പൊ​ലീ​സ്​ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.ഡ​ല്‍​ഹി​യി​ലേ​ക്ക്​ ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ചാ​ണ്​ ര​ജ​തി​നെ പി​ടി​കൂ​ടി​യ​ത്.

മ​റ്റൊ​രു പ്ര​തി​യെ ബ​സ​വ​ന​ഗു​ഡി​യി​ല്‍​നി​ന്നും ര​ണ്ടു​പേ​രെ ചി​ക്ക്​​പേ​ട്ടി​ല്‍​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group